ക്രിയകളുമായി ബന്ധപ്പെ്ട്ട സംശയങ്ങള്‍ ചോദിക്കുന്നത് ആചാര്യന്മാര്ക്ക് പൊതുവേ ഇഷ്ടമല്ല. അതിന് അവരുടെ അറിവില്ലായ്മ ഒരു കാരണം ആയേക്കാം എന്നേയുള്ളൂ. അറിയാമെങ്കില്‍ പോലും പലരും പറയാന്‍ തയ്യാറല്ല എന്നും തോന്നിയിട്ടുണ്ട്. അതിനും അവരുടെ ഭാഗത്ത് ന്യായമുണ്ട്. കാരണം അറിവിനു വേണ്ടി സംശയം എന്ന രൂപേണ ചോദിക്കുന്ന ചോദ്യങ്ങള്‍ പലതും വ്യംഗ്യമായ അര്‍ഥം വെച്ചുകൊണ്ടുള്ളവയും, അളക്കാന്‍ വേണ്ടിയുള്ളവയും വക്താവിനെ കുഴപ്പത്തിലാക്കുക എന്ന ദുരുദ്ദേശമുള്ളവയുമാണെന്ന് ചോദ്യകാരന്‍റെ സമീപനരീതിയില്‍ നിന്നു മനസ്സിലാക്കുന്നതിന് ദിവ്യദൃഷ്ടി ഒന്നും വേണ്ടാ.
അവിനീതന്മാരായി വിനയം നടിച്ചു വരുന്നവര്‍ വാസ്തവത്തില്‍ ചോദ്യം ചോദിക്കുകയല്ല, ചോദ്യം ചെയ്യുകയാണ് ചെയ്യുന്നത്. നമ്മുടെ ഇടയില്‍ അത്തരം പ്രവണതകള്‍ പണ്ട് കുറവായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. വ്യക്തിപരമായി എനിക്ക് ഇത്തരക്കാരെ കണ്ടൂടാ.. വേണ്ടാത്ത ചോദ്യങ്ങള്‍ എടുത്തിട്ട് മറ്റുള്ളവരെ കൊണ്ട് വേണ്ടാതെ പറയിക്കുന്നവരെ... (പരുത്തിപ്ര രവിയുടെ ദുഷ്ചോദ്യം ഇഷ്ടമാണ്.)
അത്യാവശ്യം ഉള്ള വലിയ സംശയങ്ങള്‍ പോലും ഞാന്‍ ചോദിച്ച് ആശാന്മാരെ ബുദ്ധിമൂട്ടിക്കാറില്ല. സ്വയം ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചിട്ടേ ഉള്ളൂ. എന്‍റെ കൈവശം ആധികാരികനിലവാരമുള്ള പ്രമാണ ഗ്രന്ഥങ്ങള്‍ അധികമൊന്നും ഇല്ല. ഉള്ളവ നോക്കാനും ക്ഷമത കിട്ടാറില്ല. യുക്തിപരമായ കാരണം ചിന്തിച്ചു കണ്ടെത്താനാണ് ഞാന് നോക്കാറുള്ളത്. അതുകൊണ്ട് അധികമൊന്നും പ്രമാണങ്ങള് തേടാറുമില്ല. ഞാനിപ്പറഞ്ഞു വരുന്നത് നാരായണന്‍ പോറ്റി സാറിനെ പറ്റിയാണ്.
ഒരു ഗുരുവായോ ആചാര്യനായോ അദ്ദേഹത്തെ വരിക്കാവുന്നതാണ്. (എന്തുകൊണ്ട് അങ്ങനെ റെക്കഗ്നൈസ് ചെയ്തുകൂടാ?) ഉപചാരമൊന്നും ചെയ്തില്ലെങ്കിലും, മുഷിപ്പിക്കാതെ ഇരിക്കുക എന്നത് ഒരു സാമാന്യമര്യാദയായി തോന്നുന്നു. പണ്ഡിതനായ പോറ്റിസാറിനെക്കാള്‍ ഒരുപക്ഷെ ഫലിതക്കാരനായ പോറ്റിസാറിനെ ആവും ഫേസ്ബുക്കിന് ഇഷ്ടം. വ്യത്യസ്തമായ പ്രതികരണങ്ങളിലൂടെ അദ്ദേഹം ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധേയനായിരിക്കുകയാണ്.
ഗുരുസ്മരണയോടെ ചെറിയൊരു സംശയം ഞാന്‍ ചോദിക്കാനാഗ്രഹിക്കുന്നു. ഉത്തരം ആരു തന്നാലും സന്തോഷം. ഹോമത്തിന് പരിസ്തരണം വയ്ക്കുന്നതിന്‍റെ ഉദ്ദേശം എന്താണ്. അതില്‍ ശകലം വയ്ക്കുന്നത് എന്തിനാണ്..
No comments:
Post a Comment