- നാടകം, കഥാ പാത്രം ഈ പദങ്ങള്‍(ആശയങ്ങള്‍) ലോകത്തിന് ആദ്യമായി സംഭാവന ചെയ്തത് നമ്മുടെ ശ്രൌത (യജ്ഞ)സംസ്കാരമാണ് .യജ്ഞപാത്രങ്ങള്‍ ഓരോ ആത്മീയ തത്വങ്ങളുടെ പ്രതീകങ്ങള്‍ അങ്ങിനെ അവക്ക് പാത്രം എന്ന പേര്‍ ലഭിച്ചു അത് തന്നെ നാട്യകലയില്‍ ഇന്നും ഉപയോഗിക്കുന്നു.യാഗത്തിലെ ഓരോ വസ്തുവും യാഗം എന്ന്‍നാടകത്തി ലെ--dramatic personage--ആണ്.ഉദാഹരണത്തിന് ദ്രോണ കലശം എന്നു പറയുന്നതു ഒരേ സമയം പാത്രവും നാട്യകലാ ശാസ്ത്രത്തില്‍ നിന്നു തിരിച്ചു കടമെടുത്താല്‍ കഥാപാത്രവുമാണ് .പ്രകൃതി ഈശ്വരന്‍ തികഞ്ഞ പ്രതീകാത്മകതയിലാണ് സൃഷ്ടിച്ചിരിക്കുന്നത് --യ ഥാബ്രഹ്മാണ്ഡാ തഥാപി ണ്ഡാണ്ഡാ"(How is the macrocosm such is the microcosm) ഈ ഈശ്വരന്‍ സൃഷ്ടിച്ച പ്രതീകാത്മകത ഋഷീശ്വരന്‍മാര്‍ ഈശ്വരനെ വാഴ്ത്തിപാടി കര്‍മത്തില്‍ ഉപയോഗിക്കാന്‍ തുടങ്ങി .എപ്രകാരം ലൌകിക നാടകങ്ങളില്‍ വികാരമായ അനുഭൂതി ഹൃദയ ശുദ്ധീകരണം നടത്തുന്നുവോ അതുപോലെ ആത്മീയ തത്വങ്ങളുടെ രസാനുഭൂതി ഗുണാത്മകമായ മാറ്റം മനുഷ്യമനസ്സിലുണ്ടാക്കുന്നു .സത്യത്തിന്റെ മഹത്വം കുട്ടിയായിരുന്ന മഹാത്മാഗാന്ധിയില്‍ കരുപ്പിടുപ്പിക്കുന്നതിന് ഹരിച്ചന്ദ്രനേ ക്കുറിച്ചുള്ള നാടകം എത്രമാത്രം പ്രാധാന്യം വഹിച്ചു എന്നുള്ളത് നാം പഠിച്ചിട്ടുണ്ടല്ലോ ..പ്രഭാഷങ്ങള്‍ക്ക് കഴിയാത്തത് രസാനുഭൂതിയിലൂടെ സാധിക്കാം .ഈ തത്ത്വം കണ്ടുപിടിച്ചത് ഋഷീശ്വരന്‍ മാരാണ്.കാരുണ്യ പൂര്‍വ്വം അവര്‍ അടുത്തതലമുറക്കായി ഉണ്ടാക്കിവെച്ച ആദ്ധ്യാത്മിക പദ്ധതിയുടെ നാടകമാണ് യാഗങ്ങള്‍ --എല്ലാം ഒരു നാടകം എന്ന നിലക്ക് ഈ പദം അധപതിച്ചത് ലൌകിക നാടകങ്ങളില്‍ ഈ പദം വന്നതിനുശേഴമാണ് ..അപ്പോള്‍ അത്തരത്തിലുള്ള ആദ്ധ്യാത്മിക നാടകത്തിലെ കഥാ പാത്രങ്ങളാണ് യാഗത്തില്‍ ഉപയോഗിയ്ക്കുന്ന ഓരോ വസ്തുക്കളും ഋ ത്വിക്കുകളും യജമാനനും എല്ലാം.മന്ത്രങ്ങള്‍ ഡയലോഗുകള്‍ ,സാമ ഗാനങ്ങള്‍ സദ്വികാരം സൃഷ്ടിക്കുന്ന ഈ നാടകത്തിലെ ഗാ നങ്ങള്‍ യാഗശാലയിലെ ചലനങ്ങള്‍ ആക്ഷനുകള്‍ കഥാപാത്രങ്ങള്‍ (ഋത്വിക്കുകള്‍)അഭിനേതാക്കള്‍ ..ഇത്തരത്തില്‍ പ്രതീകാത്മകതയിലൂടെ രസനുഭൂതി അനുഭവിക്കാന്‍ നമ്മെ പഠിപ്പിച്ച യജ്നങ്ങള്‍ ആസ്വദിക്കാന്‍ കഴിയാത്ത രീതിയില്‍ മന്‍ഷ്യന്‍ അധ്:പതിച്ചു ലൌകികത്തിന് ഇന്ന് പൂര്‍ണമായും അടിമയായി .എന്നാലും യജ്നങ്ങള്‍ നിര്‍വചനത്തിന് അതീതമായി മനുഷ്യരുടെ ഭക്ത്തിയിലൂടെ തലമുറകലായുള്ള വിശ്വാസത്തിന്റെ ശക്ത്തിയില്‍ ഇന്നും മനുഷ്യമനസ്സിനെ സ്വാധീനിക്കുന്നു Nirmala KrishnanKandanchatha NarayananVasu Diri
- Palakkeezhu Narayanan Nampoothiri ശരിയാണ്. യാഗം പ്രതീകങ്ങള്‍ കൊണ്ടുള്ള ആരാധനാ പദ്ധതി തന്നെ എന്നുള്ളതില്‍ സംശയമില്ല. അത് ആഴങ്ങളിലേക്ക് ഇറങ്ങി വര്‍ണ്ണിച്ചത് തികച്ചും ഉചിതമായി.
- Vasu Diri ശിഷ്യന്മാരുണ്ടായാല്‍ ഗുരു തനിയെ ഉണ്ടാകുമെന്ന് ശങ്കരാചാര്യര്‍ പറഞ്ഞത് എത്രയോ ശരി. ഇതേ അനുഭവം എനിക്ക് എന്നും ഉണ്ടായിട്ടുണ്ട്. നല്ല ശിഷ്യന്മാര്ക്ക് ഒരിക്കലും ഗുരുവിനെ കിട്ടാതെ വരില്ല എന്നായിരുന്നു ശങ്കരഭഗവദ്പാദരുടെ വചനം. നല്ല ശിഷ്യനാവാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഞാന്‍ എന്നും... മനസ്സില്‍ ശിഷ്യത്വം വെറുതെ കാത്തു സൂക്ഷിക്കുന്നു. ഗുരുത്വം ആഗ്രഹിക്കാതെ.
- Kandanchatha Narayanan Narayanan Potti Vasu Diri വപയെപറ്റി വലിയ ചര്‍ച്ച നടന്ന സമയത്ത് ഞാന്‍ വാചസ്പതി പരമേശ്വര മൂസ്സത് വപയ്ക്ക് പതീകത്മകത്വമ് ആണുഉദ്ദേശിയ്ക്കുന്നത് എന്നു പരോക്ഷമായി പറയാന്‍ ശ്രമിച്ചു. ഒരു പക്ഷെ എല്ലാ ഹൈന്ദവ കര്‍മങ്ങളും പ്രതികാത്മം ആണെന്നും ഈ ലോകസൃഷ്ടിയെതന്നെ പ...See More
No comments:
Post a Comment