Sunday, 10 August 2014

ദർഭപ്പുല്ല് നഖം കൊണ്ട് മുറിക്കാനേ പാടില്ല എന്നുണ്ടോ ? എന്ത് കൊണ്ട് ?
LikeLike · 
  • Prasanth Puthiyillam Bangalore Nails are considered as poisonous
  • Harid Sharma K "നഖസ്പർശ്ശനം സർവ്വത്ര വർജ്ജ്യം " എന്നൊക്കെ കേട്ടിരുന്നു.എന്താണു കാരണം എന്നു അറിയുകയും ഇല്ല
  • Sreedas Kadaloor കുനഖീ പ്രജാ സ്യു: എന്ന് അതിന്റെ ദോഷം കേട്ടിട്ടുണ്ട്..
  • DrTpr Namboodiri നഖം എന്ന പദത്തിന്റെ അർത്ഥം നോക്കുക --ന --ഖം (സ്വർഗമില്ലാത്തതു)അതായത് മലത്തിന്റെ പരിഗണനയാണ് അംഗുലീ മാംസോപരി --അതായത് വിരലിന്റെ മാംസത്തിനു മുകളിൽ ഉള്ള നഖത്തിനുള്ളത്.ക്ഷൗരത്തിൽ നഖവും രോമം പോലെ ത്യാജ്യം ആണ് .നീച രോമ--നഖ --ശ്മശ്രു --നിർമലാംഘ്രി മലായിനഃ--നഖങ്ങളും രോമങ്ങളും മുറിച്ചു നീക്കെണ്ടതാണു.മലമാകുന്ന നഖം കൊണ്ടു വൈദികത്തിനുള്ള ദർഭ മുറിക്കുന്നത് നിഷേധം തന്നെ.അത് പോലെ നെല്ലിന്റെ തോല് നഖം കൊണ്ടുരിച്ച് അക്ഷതവും ആക്കരുത്.നെല്ല് കുത്തി ഉമി നീക്കണം.
  • Harid Sharma K വളരെ ഉപകാരം ,നന്ദി !
  • Harid Sharma K വൃത്തികെട്ട നഖങ്ങൾ ഉള്ള (കുഴിനഖം ?) കുട്ടികൾ ഉണ്ടാകും എന്നാണോ അതിന്റെ അർത്ഥം ശ്രീദാസേട്ടാ ? Sreedas Kadaloor
  • Sreedas Kadaloor ആവും ന്ന് തോന്നുണു.. ആരു പറഞ്ഞു എന്നും എന്തിൽ നിന്നു ഉദ്ധരിച്ച് പറയുന്നതാണെന്നും അറിയില്ല Harid Sharma K
  • Narayanan Potti "അഥൊ യഥാ പുരുഷസൃകെശാനഖാലോമാനി ശ്മശശറൂണിതാദൃക്താക് യദ്---ഏതാനിവിഷമാണിസാമാനിക്രിയന്തേപുരുഷസ്യ സര്‍വ്വതായ"
    എന്നു ശ്രുതി വചനമുണ്ട് 
    "യേ നഖാ:തെവൈഖാനസാ:ഋഷയോഅഭവന്‍നഖവിരൂഢാ വൈഖാനസാ:"എന്നു തൈത്തിരീയ ശാഖാ ശ്രുതിയുമുണ്ട്
  • Vasu Diri പ്രമാണഭാഗം പോറ്റിമാഷും ശ്രീദാസും പറഞ്ഞു. ഇനി കുറച്ച് യുക്തി ചിന്ത ആവാം. ദര്ഭായുടെ അഗ്രം ഷാര്പ് ആയിരിക്കണം. കുശാഗ്രബുദ്ധി എന്നല്ലേ പറയുക. it is a sharpening tool. ട്രയാംഗിള്‍ റക്ടാംഗിള്‍ തുടങ്ങിയവയ്ക്ക് മൂലകള്‍ ഉണ്ടാവണം. കര്‍വ് ആയാല്‍ അവയുടെ ജ്യോമെട്രിക്കല്‍ ഇഫക്ട് വരില്ല. ആയുധം ഉപയോഗിച്ച് മുറിച്ചാല്‍ മാത്രമേ ആ പെര്‍ഫക്ഷന്‍ കിട്ടൂ.
  • Harid Sharma K വളരെ നന്ദി, എല്ലാവർക്കും 
  • Narayanan Potti വൈഖാനസന്‍=വ്രതം ദീക്ഷിക്കുന്നവന്‍--നഖ വിരൂഡാ =മുളച്ച നഖം ഋ ഷയോ അഭവന്‍ =ഋഷി ഒഴിവാക്കിയിരിക്കുന്നു =ദീക്ഷിതനല്ലാത്തവന്‍-നഖം വളര്ത്താറില്ല കാരണം നഖ സ്പര്‍ശം (വിഷമാണി--വിഷ മാകക്കൊണ്ട് );അതുകൊണ്ട് നഖ സ്പര്‍ശം നിന്ദ്യമെന്നുവന്നു Harid Sharma K
  • Narayanan Potti നഖം കൊണ്ട് ധാന്യത്തിന്‍റെ ഉമി മാറ്റാന്‍ പാടില്ല എന്നതിന് 
    തൈത്തിറീയ ശ്രുതി ഉണ്ട് (1-8-9 )--"കൃഷ്ണാ നാം വ്രീഹീ ണാം 
    നഖ നിര്‍ഭിന്നംകൃഷ്ണാ കൂടാ "--"യാനിനഖാനിനികൃന്തതെതസൈകുനഖീ യായാകൃണതതിതസൈകളീബോയാരജ്ജുംസൃജതി"(തൈ-യ-വേ 2-5-4).ഗര്‍ഭിണി നഖം മുറിച്ചാല്‍ അതു ദോ
    ഷമായിപ്രജയെ ബാധിക്കും എന്നു ശ്രുതി -കുനഖീ =കുത്സിതന്നഖ:--4-6-8-4 ഷമി തൂര്യന്നഖേഷുസര്‍വ്വാതാതെഅപി ദേവേ ശ്വസ്തു യദ് വധ്ദ്യമുടരസ്യാം പവാതി യ ആമസ്യക്രവിഷോഗന്ധോഅപ്തി).ശ്രീദാസിനു ഇതെവിടുന്ന്എന്നറിയില്ല എന്നു പറഞ്ഞപ്പോള്‍ അതിശയം തോന്നി
  • Narayanan Potti ഋ വേ ദം10-2 8 ല്‍ "സുപര്‍ണ്ണഇത്ഥാ നഖമാസിഷായാവരുദ്ധ :പരിവദനനൂസിംഹ---"എന്നിടത്ത് അമൃതായ സോമാരസ്ത്തില്‍ ഇന്ദ്രനുവേണ്ടി ഗായത്രിക്ക് നഖം സോമാരസത്ത്തില്‍ താഴ്ത്ത്തെണ്ടുന്ന ഗതികെടുവന്നു എന്നും മറ്റും പറയുന്നതില്‍ നിന്നും ഇന്ദ്രിയാഭിമാനം കൊണ്ടു നല്ല വസ്തുക്കളില്‍ നഖം സ്പര്ശിക്കരുതെന്നു വന്നു

No comments:

Post a Comment