Thursday, 21 August 2014

സ്ത്രീകളും ഭസ്മധാരണവും

ലലാട ച ക്ഷു സം ഭൂതോ  ഭസ്മാകാധീന്‍മനോഭവം ഭഗ ധ്വാകാമാം തദാ വഃനിര്‍ ജ്വാലാ മലാതീര്‍ ദീപിത :മഹാ ദേവോ തദ്ഭസ്മ മനോഭാവ ശരീരജം ആദായ സര്‍വ്വ ഗാഥ്രേഷ് ഭൂതി ലേപം തദാ കരോള്‍ തദ് കാമദേവ ശരീരജം --കാളികാ --സ്ത്രീയ പവിത്ര മതുലം നൈത ദൂഷ്യന്തി കിര്‍ഹിച്ചില്‍ മാസിമാസി രാജോഹ്യാ സാം ദുരിതന്യപ കര്‍ഷ തി--യ്യാവജ്ജീവം പ്രേത പത്നീ (വിധവാ) ഇത്യാനേന വിരോധസ്സ്യാല്‍ --അമ്ലം -പുളിപ്പ്പ്പുണ്ടാകുന്നത് -രസോ ഗന്ധ് രസേ ജലെ ശ്ഗൃംഗാരാധൌ വിശേഷവീര്‍യെ  തിക്ഥാദൌ ദ്രവ രാഗയോ ദേഹിഹ ധാതു പ്രദേച്ച പാരദ സ്വാ ദയോ പുമാന്‍ സ്ത്രിയാന്ത് രസനാപാം സല്ലാകീ കംഗ ഭൂ മീ ഷൂ ====ഭൂതിര്‍ ഭസ്മാനിസംപത്തി  ഹസ്തി ശ്രുംഗാരയോ :സ്ത്രിയാം-----ക്ഷാരോ രക്ഷാച ദാവസ്തു ഭാവോ വന ഹുതാശന:--ക്ഷാറോ രസാന്തരേ ധൂര്‍ത്തേ ലവനെ കാ ച ഭസ്മനാ ===ഇത്യമരം ---ഇതില്‍ നിന്നെല്ലാം മനസ്സിലാകുന്നത് ഭസ്മം -ക്ഷാരഗുണം ---ജലം ചേര്‍ക്കുന്‍പോള്‍ ക്ഷാരഗുണം പതിന്‍മടങ്ങു വര്‍ധിക്കുന്നു ...അമ്ലത്തെ വലിച്ചെടുക്കുന്നു ---സ്വേദാദി ഗ്രന്ഥി രസാദികള്‍ക്ക് അമ്ല ഗുണം--ഭസ്മം കാമദേവെന്ടെ ശരീരത്തെ  പ്രതിനിധാനം ചെയ്തു അമ്ലഗുണത്തെ വലിച്ചെടുക്കുന്നത് ---അതിന്റെ വിപുലീകൃതമായ നിയന്ത്രണത്തിനായി ഭസ്മം കുഴ ച്ചു ആയുര്‍വേദ ശരീര ശാസ്ത്ര പ്രകാരം വികാരവുമായി ബന്ധ പ്പെട്ട അംഗങ്ങളില്‍ തൊടുന്നു ത്രിവിധകരണങ്ങള്‍ക്ക് ത്രി പുണ്ഡ് റം---പകല്‍ അമ്ല നിയന്ത്രണം വളരെ അധികം വേണം --രാത്രി നിയന്ത്രീ കൃതമായ് അമ്ല നിയന്ത്രണം മാത്രം --വിധവകള്‍ക്ക് ഭര്‍തൃവിയോഗ ദുഖം കൊണ്ട് മാത്രമല്ല പ്രത്യുല്‍പ്പാദന ധര്മ്മം ഉദ്ദേശിക്കാത്തത് കൊണ്ട് കൂടി ആകാം അമ്ലനിയന്ത്രണം കൂടുതല്‍ വേണം .അതിനാല്‍ രാവിലെ ഭസ്മം കുഴച്ച് തൊടുന്നു .ഇത് മാനസിക ഭാവത്തിന്റെ പ്രാധാന്യം --ശാരീരികാവസ്ഥ ഓരോരോആളുകളുടെ അവസ്ഥപോലെ യോഗ്യമാക്കാനുള്ള ആയുര്‍വേദ വിധി ഈ അനുഷ്ഠാനത്തിലാന്തര്‍ലീനം -മറ്റുള്ള സ്ത്രീകള്‍ക്ക് മസി മാസി ഋതു ചക്ര പ്രവര്‍ത്തനം കൊണ്ട് ..അമ്ല നഷ്ടം സംഭവിക്കുന്നതുകൊണ്ടു അത്രയധികംഅമ്ലനിരോധനം വേണ്ട .ഇത് ശരീരശാസ്ത്ര പ്രാധാന്യം --രാത്രി താരതമ്യേന കുറഞ്ഞ രൂപത്തിലുള്ള അമ്ല നിയന്ത്രണം മതി അതിനാല്‍ ധൂളി ഭസ്മം മാത്രം തൊടുന്നു ..ചന്ദ്രന്‍ പ്രകാശ ക്ഷയത്തിലോട്ട് പോകുന്‍പോഴും സംപൂര്‍ണ്ണ പ്രകാശക്ഷയം  സംഭവിക്കുന്നതിന് മുന്പും ജാഗ്രതയ്ക്കായി സന്ധ്യക്കും ശരീര രസങ്ങള്‍ കൂടുതല്‍ നിയ്ന്ഥൃക്കേണ്ടുന്നവര്‍ പ്രദോഷങ്ങള്‍ക്ക് ഭസ്മം  കുഴച്ച് തൊടുന്നതിന്  ശരീര ശാസ്ത്ര പരവും പ്രതീകാത്മകമായ മാനസിക പരവുമായ അടിസ്ഥാനം..വളരെ ചെറിയ  പെണ്‍ കുട്ടികളുടെ പൊതുവെയുള്ള സ്തീ സ്വഭാവ വും വളര്‍ച്ചയ്ക്കും പ്രതികൂലമാകാതാ കാനാകാം  (physical development from the initial stage itself) ...ഈ നിയമം കുട്ടികള്‍ക്കും . ബാധകമാക്കിയിരിക്കുന്നത്. ഇതെല്ലാം ശരീര ത്തിലെ സ്വാഭാവിക പ്രവര്‍ത്തികളെ ത്വരിത പ്പെടുതുവാനും നിയന്ത്രിക്കാനുമുള്ള ഉത്തേജന നിസ്തെജന   പ്രവര്‍ ത്തിയായി കണക്കാക്കണം ... ശേഷം ചിന്ത്യം 

Tuesday, 19 August 2014

യാഗത്തിന് വപ ഹോമിക്കുന്ന സന്പ്രദായം ഉണ്ടല്ലൊ.വപ എന്നാല്‍ എന്താണ് അര്‍ഥം... മാംസം എന്നു തന്നെ ആണോ. അതിന് വൈദികവിധി ഉണ്ടോ.. 
യജ്ഞശിഷ്ടം ആയാലും മാംസം മാംസം തന്നെയല്ലേ.. അത് ബ്രാഹ്മണര്ക്ക് ഭക്ഷ്യം ആകുമോ... മാത്രമല്ല ജന്തുഹിംസ ബ്രാഹ്മണധര്മത്തിന് വിരുദ്ധമല്ലേ..
അതുപോലെ സോമപാനം, യാഗവുമായി ബന്ധപ്പെടുത്തി ഋത്വിക്കുകള് മദ്യവും മാസവും ഉപയോഗിക്കുന്നവരായി മാറി. വൈദികവിധികളെ ബ്രാഹ്മണര്‍ ദുരുപയോഗം ചെയ്യുക ആയിരുന്നില്ലേ.
LikeLike · 
  • Tp Nishant kelkkumbol thanne oru 'vapa'(vallatha paribhramam) thonnunnu
  • Pramod Nampoothiri "വിധി " കൾ "നിയമങ്ങൾ" "ആശയങ്ങൾ" ഒക്കെ കാലക്രമേണ ദുരുപയോഗം ചെയ്യപെടുക എന്നത് ഒരു പ്രകൃതി നിയമം ആണെന്ന് തോന്നുന്നു ... ബുദ്ധന്റെ ആഗമനത്തിനു കാരണം ബ്രാഹ്മണരുടെ degradation ആണെന്ന് കേട്ടിടുണ്ട് ... പിനീട് ബുദ്ധിസവും degrade ആയി എന്നതും ശ്രി ശങ്കരചര്യർ മുതലായ മനീഷി കളുടെ ആഗമനുവും മറ്റും ഉണ്ടായത് ... വേലിയേറ്റവും വേലി ഇറക്കവും പോലെ ഒന്ന് ഉയര്ന്നു താണ് വീണ്ടും ഉയര്ന്നു അങ്ങനെ മുന്നോട്ടു പൊയ്കൊന്ടെയിരികുന്നു...
  • Sreedas Kadaloor സപിണ്ടി മുതലായവകൾക്കും ഇതൊക്കെ ഇല്ലേ...
  • Narayanan Potti ഒരു അരിമണി യുടെ ക്രോസ് സെക്ഷന്‍ എടുത്താല്‍ മൂന്നു വലയം ഉണ്ട് .ആദ്യത്തെ വളയത്തിനു വപ എന്നു പറയുന്നു .രണ്ടാമത്തെ വളയത്തിനു മാംസം എന്നും മൂന്നാമത്തെതിനു ഹവിസ്സ് എന്നും പറയുന്നു .മൂന്നിനും മൂന്നു ഗുണമാണ് തയാമീന്‍ ,പ്രോടീന്‍ സ്ടാര്ച്ചു .വേദം ശാസ്ത്രത്തി നു നിരക്കാത്ത ഒന്നും പറയുന്നില്ല .പക്ഷെ വേദം ശാസ്ത്രീയതയെ ആധ്യാത്മികതായു മായി ബന്ധപ്പെടുത്തി സത്യത്തെ നിര്‍ധാരണം ചെയ്യുന്നു.അതാണ് ഋഷി മാരുടെ കല്പനകളുടെ മഹത്വം എന്നഭിമാനിക്കുക സോമം എന്നത് ഒഷധിവിശേഷം മാത്രം .അജം എന്നത് ഒരു കൊല്ലം മന്കുടത്തില്‍ സൂക്ഷിക്കുന്ന വിത്ത് .ഇതെല്ലാം മനസ്സിനും ശരീരത്തിനും വേണ്ടുന്ന ഔഷധങ്ങള്‍ മഹാ ഭാരതം ശാന്തി പര്‍വ്വം നോക്കു .ബാക്കി ക്രിയാ കലാപങ്ങളെല്ലാം പിന്നീട് വന്ന അപഭ്രംശങ്ങള്‍ .വേദത്തില്‍ അനവധി പ്രമാണങ്ങള്‍ ഉണ്ട് .മനസ്സിലാകാത്ത സംസ്കൃതം ശര്ധി ച്ചു ബോറടിപ്പിക്കുന്നില്ല .പണ്ടേ എന്നെ ക്കുരിച്ച്ചു പരാതി ഉണ്ടല്ലോ ....Vasu Diri
  • Sreedas Kadaloor അഗ്രം വാ ഏതത് പശൂനാം .യത് വപാ... എല്ലാത്തിന്റെം ഔട്ടർ ലേയറിൽ അങ്ങിനെ ആണെന്നാണോ
  • Narayanan Potti midukkaa.. midukkaa ,,,patichcha vedam shariyayi upayogikkan patichchu thudangi best wishes
  • Sreedas Kadaloor സോമ ലഹരി ആണോ... ബ്രഹ്മചാരിക്കു മാത്രല്ലേ സോമപാനം വർജ്ജ്യം ഉള്ളൂ.. യ ആ തൃതീയാത് പുരുഷാത് സോമം ന പിബേത് . വിച്ഛിന്നോ വാ ഏതസ്യ സോമപീഥ: ഇത് ഒരു വേദവിധി അല്ലേ...
  • Sreedas Kadaloor ഞാൻ പ്രാക്റ്റിക്കൽ മാത്രല്ലേ ഉള്ളൂ.. തിയറികൾ നിങ്ങൾക്കല്ലേ അറിയൂ Narayanan Potti
  • Sreedas Kadaloor DrTpr Namboodiri pls provide some authentic knowledge..
  • Narayanan Potti in sapindi when pithru haviissu is prepared in the homagni ,first we separate the yoosu (juice for the english),then when the outer layer is boiled (ari udanjaal we separate vapa than we take out the vessel ie havissu-----soma rasam is the symbolic medicine representing the medicinal herbs created by almighty ,in the field spiritual field also certai stimulating and invigorating thoughts are like those medicines in the physical workd .that is what the rushis teaches.here layer by layer filtering is meant
  • Vasu Diri //വേദത്തില്‍ അനവധി പ്രമാണങ്ങള്‍ ഉണ്ട് .മനസ്സിലാകാത്ത സംസ്കൃതം ശര്ധി ച്ചു ബോറടിപ്പിക്കുന്നില്ല .പണ്ടേ എന്നെ ക്കുരിച്ച്ചു പരാതി ഉണ്ടല്ലോ ....Vasu Diri//
    അങ്ങനെ പരാതി ഒന്നുമില്ല. ഒരിക്കല് എന്തോ കുരുത്തക്കേട് എഴുന്നള്ളിച്ചു എന്നത് ശരിയാണ്. സംസ്കൃതം ഇഷ്ടം തന്നെ. പക്ഷെ കടിച്ചാല്‍ പൊട്ടാത്ത സംസ്കൃതം ഒക്കെ ആകുമ്പൊ അതിന്‍റെ ഒരു ഏകദേശ അര്‍ഥം എന്തെങ്കിലും കൂടി ഇട്ടു തന്നില്ലെങ്കില്‍ ഓരോരോ ദുരുക്തികള് തോന്നും. ചോറു മാത്രം വിളമ്പിയതുപോലെ. പരാതിയെന്നോ ആക്ഷേപമെന്നോ വിചാരിക്കാനില്ല. അങ്ങയുടെ പാണ്ഡിത്യത്തെ മാനിക്കുന്നു. സഹൃദയത്ത്വത്തെ കൂടുതല്‍ മാനിക്കുന്നു. അതില് തോന്നിയ അമിതമായ വിശ്വാസം. അത് ഇപ്പോഴും ഉണ്ട്. 
  • Vasu Diri വപയെ കുറിച്ചുള്ള സംശയത്തിന് നല്കിയ മറുപടിക്കു ശ്രീനാരായണന് പോറ്റിമാഷിനു നന്ദി. അരിയുടെ ഔട്ടര് ലെയര് ആണ് വപ എന്നും മിഡ് ലെയര്‍ മാംസം എന്നും, ഇന്നര് ലെയര് ഹവിസ്സ് എന്നും പറഞ്ഞല്ലൊ. 
    അജം എന്താണെന്ന് ചോദിക്കാതെ തന്നെ പറഞ്ഞു തന്നതിനും നന്ദി. അജശബ്ദത്തിന് ബ്രഹ്മാവ് ആട് (ആണ്‍) തുടങ്ങിയ നാനാര്ഥങ്ങളും ഉണ്ടല്ലൊ. മുളയ്ക്കാത്ത വിത്ത് എന്ന അര്ഥമാണ് വൈദികസംസ്കൃതിയില് സാംഗത്യം എന്നതാണ് കൂടുതല്‍ യുക്തിസഹമായി തോന്നുന്നത്.ആടിന്റെ മാംസം എന്ന അര്‍ഥം കല്പിച്ച് ജന്തുഹിംസ ചെയ്തവര് ബ്രാഹ്മണപാരമ്പര്യത്തില് എങ്ങനെ ഉണ്ടായി എന്നത് ആശ്ചര്യകരമായിരിക്കുന്നു. ഇതിനു പിന്നില് ബാഹ്യപ്രേരണയോ പരകീയതാല്പര്യമോ ഉണ്ടോ എന്നതും ചിന്തനീയമാണ്.
  • Vasu Diri അമ്പലങ്ങളില് ഉള്ള ഒരു ധാരാണ തൂവാനുള്ള ഹവിസ്സ് നാലു തിള തിളച്ചാല് റെഡിയായി എന്നാണ്. ഇത് ശരിയാണോ... ഉള്ളരി വേവാത്ത അവസ്ഥയാണോ ഹവിസ്സ്... ബലിക്ക് ഹവ്യം എന്നല്ലേ പറയുക. അത് കഞ്ഞി വാര്‍ത്ത് ഊറ്റിയാണല്ലൊ എടുക്കുക. അതിന്റെ യുക്തിയും നിരൂപണാര്ഹമായി തോന്നുന്നു.
  • Pramod Nampoothiri ക എന്ന വാക് കേട്ടാൽ ചിലര്ക് കൃഷ്ണനെ ഓര്മ വരും മറ്റു ചിലര്ക്ക് കള്ളും. മനപൂർവമാകണം എന്നില്ല ... 
  • Earkkara Sankaran Namboodiri യാഗം എന്ന് കേട്ട ഉടനെ പശു ബന്ധവും സുരാപാനവും മാത്രമേ ഒര്മവന്നുള്ളു അല്ലെ ? കഷ്ടം !!!!!!!!! മാമാ ഹിമ്സീ:
  • Narayanan Potti പശ്വാലംഭവും സോമാഭിഷവും പ്രധാന കാര്യങ്ങളാണ് .അതിനെ ക്കുറിച്ച് ആര്ക്ക് സംശയം വന്നാലും നാം പ്രകൊപിതരാകണ്ട .ഋഷി പ്രോക്ത വചനങ്ങള്കൊണ്ട് നമ്മാൽ ആകും വിധം സംശയം ദൂരികരിക്കാനാണ് ശ്രമിക്കേണ്ടത് Earkkara Sankaran Namboodiri
  • Earkkara Sankaran Namboodiri പ്രകൊപിതനായതല്ല പൊറ്റീ. മനുഷ്യന്റെ ചിന്ത ആദ്യം ഇങ്ങനെയുള്ള കാര്യങ്ങളിക്കാണ് പോകുക എന്ന് വിചാരിച്ചു പറഞ്ഞതാണ്.എന്ത് കാര്യത്തെയും നമുക്ക് വിമര്‍ശിക്കാം , പക്ഷെ അതിനെ ക്കുറിച്ച് കുറച്ചെങ്കിലും അറിഞ്ഞിട്ടു വേണം :അല്ലെങ്കില്‍ അറിയാന്‍ ശ്രമിക്കുകയെന്കിലും വേണം
  • Vasu Diri ശാസ്ത്രീയമായ പഠനമാണ് ഞാന്‍ ലക്ഷ്യമാക്കുന്നത്. സംശയം തോന്നുന്നവ ആണ് ചോദിക്കുന്നത്. അറിയുമെങ്കില് മാത്രം പറഞ്ഞാല് മതിയാകും. ആരുടെയും അറിവ് പരീക്ഷിക്കാനുള്ള ശ്രമവും അല്ല. ഇങ്ങനെയുള്ള ചര്ച്ചകളില്‍ ചോദ്യകാരന് മേല് കുറ്റം ചുമത്തി സെന്റിമെന്‍റ്സ് കയറ്റിവിടുന്നത് ശുഭകാര്യമായി തോന്നുന്നില്ല. യാഗവിഷയത്തില് പഠിതാക്കളും നിരീക്ഷകരും ആയിട്ടുള്ള അബ്രാഹ്മണസഹോദരന്മാര് ഈ കാരണം കൊണ്ട് ബ്രാഹ്മണരെ വേട്ടയാടുന്നത് ആര്‍ക്കും അറിയാത്തത് ആണെന്നു തോന്നുന്നില്ല. മൗനം നല്ലതാണ്. അതുകൊണ്ട് ആക്ഷേപങ്ങളെ വിജയകരമായി നേരിടാന്‍ കഴിയുമെങ്കില്‍.... മാത്രം...
  • Narayanan Potti ////പക്ഷെ അതിനെ ക്കുറിച്ച് കുറച്ചെങ്കിലും അറിഞ്ഞിട്ടു വേണം :അല്ലെങ്കില്‍ അറിയാന്‍ ശ്രമിക്കുകയെന്കിലും വേണം//// ശങ്കരനെര്‍ ക്കരാ ക്ഷമിയ്ക്കുക .നമ്മോളോ ളം യാഗ പാരംപര്യമില്ലാത്തവരെ ഈ വിഷമം എല്ലാം ഉള്ളിലൊതുക്കി ത്യാഗപൂര്‍വം മഹാനായ താങ്കളുടെ മുത്തഫന്‍ രാമന്‍ ഏര്‍ക്കര കാണിച്ചതുപോലെ കാരുണ്യവും വാത്സല്യവും കാട്ടി പ്രോത്സാഹിപ്പിക്കുക .കൂടുതല്‍ കൂടുതല്‍ അസ്മാദികള്‍ യാഗ വിഷയത്തില്‍ തത്പരരായി മുന്നോട്ട് വരട്ടെ .Earkkara Sankaran Namboodiri
    July 30 at 6:15pm · Edited · Like · 3
  • Vasu Diri രാജാക്കന്മാര്‍ ക്ഷുദ്രമൃഗങ്ങളെ വേട്ടയാടുന്നത് ധാര്മികമാണെന്നതിന്റെ യുക്തി മനസ്സിലാക്കാം. ബ്രാഹ്മണര് സാധുമൃഗങ്ങളെ യാഗത്തിന്‍റെ പേരില് ഹിംസിക്കുന്നതിലെ യുക്തി മനസ്സിലാവുന്നില്ല. ജന്തു ഹിംസയ്ക്കു വേണ്ടിയാണോ ത്യാഗം..ബ്രാഹ്മണരുടെ സുകൃതക്ഷയത്തിന് അവര്‍ കൊന്നും കൊല്ലാക്കൊല ചെയ്തും മാതൃക കാണിക്കുന്ന ബലിമൃഗങ്ങളുടെ ശാപം കാരണമാകുന്നതായി തോന്നുന്നു. ബ്രാഹ്മണസമുദായത്തെ ഇന്ന് മൃത്യുവക്ത്രത്തിലേയ്ക്ക് എത്തിക്കപ്പെടുന്നുണ്ടെങ്കില് അതിന് ഒരു കാരണമായി ഇത്തരം വീണ്ടു വിചാരം ഇല്ലാത്ത തത്തമ്മേ പൂച്ച പൂച്ച എന്ന ന്യായത്തിനുള്ള ആചാരങ്ങളല്ലേ കാരണം എന്ന ഗുരുതരമായ സംശയം എനിക്ക് ഉണ്ടായിരുന്നത് ഇവിടുത്തെ പ്രതികരണങ്ങള്‍ കണ്ടപ്പോള് ഒന്നു കൂടി പ്രബലം ആയിരിക്കുന്നു.
  • Harid Sharma K മുഴുവന്‍ കമണ്ടുകളും വായിച്ചില്ല (വായിക്കണം, വായിക്കും ) എങ്കിലും ഇപ്പോള്‍ വായിച്ച കമണ്ട് അനുസരിച്ചു ഉള്ള എന്‍റെ അഭിപ്രായം രേഖപ്പെടുത്തട്ടെ : 

    പരസ്പരം കൊന്നുതിന്നാണ് ഉലകത്തിലെ സകല ജീവികളും നിലനില്‍ക്കുന്നത് ..സസ്യങ്ങള്‍ക്കും ജീവനും വികാരങ്ങളും ഉണ്ടെന്നു ശാസ്ത്രം കണ്ടെത്തിയിട്ടുള്ളതിനാല്‍ സസ്യാഹാരികള്‍ പോലും ആ പ്രപഞ്ച നിയമത്തിനു എതിരല്ല എന്ന് കാണാം. അപ്പോള്‍ ജീവികള്‍ പരസ്പരം കൊല്ലുന്നത് ഹിംസ എന്ന് പറയാന്‍ പറ്റും എന്ന് തോന്നുന്നില്ല .

    മറ്റൊന്നിന്‍റെ വേദന കണ്ടു രസിക്കാനായി മാത്രം ദ്രോഹിക്കുന്നതിനെ ഹിമ്സയായി കണക്കാക്കാം എന്നാണ് ഞാന്‍ ഇപ്പോള്‍ മനസ്സിലാക്കുന്നത് .

    (പല ജാതി , മത സമ്പ്രദായങ്ങള്‍ അനുസരിച്ചുള്ള 'ബലി ' യിലും മൃഗങ്ങളെ വേദനിപ്പിച്ചു അല്ല കൊല്ലുക എന്ന് തോന്നുന്നു.കഴുത്തിനു ഒരൊറ്റ വെട്ട് വെട്ടുമ്പോള്‍ വേദന പോലും അറിയാതെ ജീവന്‍ പോകുക ആണ് ഉണ്ടാകുക എന്ന് എവിടെയോ വായിച്ചിരുന്നു )
  • Sreedas Kadaloor പശ്വാലംഭനം എന്ന ക്രിയ ഇല്ല എന്നു നമുക്ക് സമർഥിക്കുന്നതിനേക്കാൾ നമുക്ക് പിന്നിലെ തത്വം അല്ലേ ചിന്തിക്കേണ്ടത്.. കാരണം ന ഗ്രാമ്യാൻ പശൂൻ ഹിനസ്തി നാരണ്യാൻ എന്ന് കാടന്മാരായ മനുഷ്യനെ ഉത്ബോധിപ്പിച്ചതും വേദങ്ങൾ ആണല്ലോ.. അതേ വേദങ്ങൾ അല്ലേ അഗ്രം വാ ഏതത് പശൂനാം യത് വപാ, ഇഷേത്വാ ഇതി വപാം ഉത്ഖിദതി , യ: പശും മൃത്യവേ നീയമാനം അന്വാരഭതേ എന്നും മരണലക്ഷണങ്ങൾ ആയ കരയുക ഓടുക മലമൂത്രാദി വിസർജനം ചെയ്യുക എന്നിവയും അതിനു പ്രായശ്ചിത്തങ്ങൾ വിധിക്കുകയും ചെയ്യുന്നതും അതേ വേദങ്ങൾ അല്ലേ.. അതു പോലെ പശ്വാലംഭനം ചൈതവന്റെ ഹൃദയത്തിലെ പാപം ഹൃദയശൂലം എന്ന ദണ്ഡിലേക്ക് ആക്കി അതിനെ ഭൂമിയിലും ജലത്തിലും അല്ലാത്തിടത്ത് ഉദ്വസിച്ച് ആ പാപത്തെ ഉന്മൂലനം ചെയ്യുന്നു.. ഇതൊക്കെ വേദവിഹിത മന്ത്രവും ബ്രാഹ്മണവും അടിസ്ഥാനമാക്കിയാണു.. ഭാഷ്യത്തിലും ഇങ്ങനെ ഒക്കെ കണ്ടു.. എനിക്ക് ഇതിനെ എല്ലാം താത്വികമായി വില ഇരുത്താൻ അറിയില്ല.. മുങ്ങി നടക്കുകയായിരുന്ന എന്നെ ശ്രൗതത്തിലേക്ക് ഉന്തി ഇട്ടത് ശ്രീNarayanan Potti ആണ്. അദ്ദേഹം കൂടുതൽ അറിവുകൾ നൽകാൻ വേണ്ടി ആണു ഈ പോസ്റ്റ്..
  • Praveen Puttillam nammal yagathile himsa himsa alla ennanu paraunnu!athumatramalla namml yagauil kolunnathu kuttam ?ennal thinnan vendi mattulavar kollunathinu arkkum sankadam illa
  • Praveen Puttillam nammal yagathile himsa himsa alla ennanu paraunnu!athumatramalla namml yagauil kolunnathu kuttam ?ennal thinnan vendi mattulavar kollunathinu arkkum sankadam illa
  • Vasu Diri അങ്ങനെ വാദിക്കലും സമര്‍ഥിക്കലും വിമര്ശിക്കലും ഒന്നുമല്ല എനിക്ക് വേണ്ടത് അറിയാന്‍ പാടില്ലാത്തത് അറിയുക മാത്രമാണ്. ശ്രീദാസിന്റെ സൂചനകള്‍ക്ക് നന്ദി.
  • Sreedas Kadaloor എനിക്ക് അങ്ങയുടെ ജിജ്ഞാസയെ പറ്റി സംശയം ഒട്ടും ഇല്ല..ബഹുമാനം ആണു വളരെ അധികം അങ്ങയുടെ പ്രവർത്തികളോട്
  • Praveen Puttillam acharya padamadathe ;padam shshya swa medaya padam sadbrhmajaribya padam kala krmenthu ;ennallo???
  • Narayanan Potti ആദികാലേ പശവ:സ മാലഭനീയാ ബ ഭൂവു:ന ആലംഭായ പ്രക്രിയന്ത സ്മ -തതോ ദക്ഷയജ്ഞ ---പ്രത്യവരോഹകാലെ മനോ: പുത്രാ ണാമ് നരിഷ്യന്നാ ഭാഗോക്ഷ്വാകു പ്രത്യനൃഗ ശര്യാദീനാം ച ക്രതുഷു ..പശവ പ്രോക്ഷണ മാസ്തു-ചരക സംഹിത "ബ്രഹ്മണെ ബ്രാഹ്മണ മാലഭ തേ "തൈ .ശാഖ ---:കപിഞ്ജ;ലാ ദ്ദീനുത് സൃജന്തി പര്യഗ്നി കൃതാന്‍ --കാത്യായന സൂത്രം തേശ്വാര ണ്യാ :sഅരവേ ഉഥ്ശ്ര ഷ്ടവ്യാ :നാഥ് ഹിം സ്യാ :ഉവ്വട- യജൂ ഭാഷ്ആംയം ..മഹാഭാരതം ശാന്തിപര്‍വ്വം ത്തില്‍ പറയുന്നതനുസ്സരിച്ച്ചു ആലഭന.ത്തിനു പകരം-സ്പര്‍ശനത്തിനു പകരം ആലംഭനംഅല്ലെങ്കില്‍ ജന്തു സംജപനം വധം നടപ്പാക്കി തുടങ്ങിയത്.അന്നത്തെ നഹുഷന്റെ കാലം മുതലക്കാണ്
    ശാന്തി പര്‍വ്വം മഹാഭാരതത്തിലും പറയുന്നതു നോക്കിയാല്‍ കൃത യുഗത്തിലും ത്രെധാ യുഗത്തിന്റെ അന്ത്യം വരെയും ജന്തു സംജപനം ഉണ്ടായിരുന്നില്ല എന്നതിന് പ്രമാനന്ങ്ങലുന്ടെന്കിലും അതുള്ള ധാരയും ആയിരക്കണക്കിന് കൊല്ലങ്ങളായി നിലനില്‍ക്കുന്നു .രണ്ടിനും ന്യായീകരണങ്ങള്‍ ഉണ്ടുതാനും .സ്വാദിനും വിശപ്പിനും വേണ്ടി സോമാരസവും പുരോടാശഭക്ഷണവും ഒരുകാലത്തും ഉണ്ടായിരുന്നില്ല .ചാത്തത്തിനു ഘ്രാണ ഭക്ഷണമില്ലേ അതുപൊലെ യേ ഉള്ളൂ.കടുക്മാനിയോളം പോലും ഇതൊന്നഭക്ഷിക്കുകയോ ഹോമിക്കുകയോ ഒരുകാലത്തും ചെയ്തിട്ടില്ല .ലൌകികതകൂടിയ തന്ത്രത്തില്‍ പോലും മലമൂത്രമുണ്ടാക്കുന്നകുന്ന അളവില്‍ സ്വാദിനോ വിശപ്പിനോ നിവെദ്യം കഴിക്കാറില്ലായിരുന്നു.മുലപ്പാലും പശുവിന്‍ പാലും നെയ്യും എല്ലാം പൂര്‍ണമായി സസ്യജന്യമല്ല ജന്തുജന്യമാണ്.ഉറുമ്പിനെയും അമീബ യെയും മെല്ലാം ഹിമ്സിക്കാതെ മനുഷ്യ ജീവിതം സാധ്യമല്ല .യജ്ഞ സംസ്ക്കാരം നിലനില്‍ക്കുന്നതിന് ജന്തുസംജപനം നടത്തുന്ന ആളുകളാണ് കൂടുതല്‍ ഭക്തി കാട്ടി സംഭാവന ചെയ്തിട്ടുള്ളത് ആധ്യാത്മിക വാദികള ല്ല.വിസര്‍ജ്ജനവും ഹൃദയ ശൂലവും മാംസം വപ പുരോടാശം ഹവിസ്സ് എന്നിവയെല്ലാം പ്രതീകാത്മമായ ആധ്യാത്മിക പ്രക്രിയ ആയി കാണണമെന്നാണ് ഋഷിമാരുടെ താത്പര്യം.ആ തത്വങ്ങള്‍ മനസ്സിലാക്കി ഇവ അനുഷ്ടിക്കുന്നതാണ് ഉത്തമം.യാഗ വിരോധികളും കപട അഹിംസാ വാദികളുംഈ വിഷയത്തില്‍ കടന്നു കൂടി എല്ലാ ക്കലത്തും കോലാഹലങ്ങള്‍ ഉണ്ടാക്കാറുണ്ട് .(continues)@SreedasSreedas Kadaloor
    July 31 at 7:50am · Edited · Like · 6
  • Vasu Diri വിശദമായ പ്രതികരണം നന്നേ ബോധിച്ചു. നന്ദി. നമസ്കാരം.
    ഇത് എല്ലാവര്ക്കും അറിവിന് ആകട്ടെ. വില പിടിച്ച വിവരങ്ങളടങ്ങുന്ന ഈ വൈദിക,സംവാദചരട് ഡോകുമെന്റ് ഫയല്‍ ആക്കണമെന്ന് ഭരണാധിപന്മാരോട് അപേക്ഷിക്കുന്നു.
  • Subramanyan Sree Arts Appanganokkyanu Sangathi..! Karmangal Cheyyanlla Dravymethayalum.. Nalla..Manobhavamokkeyanu Vendath..Eswaranu Bhethavicharamonnullannalle...Viswasam..?
  • Kandanchatha Narayanan ഗിര്ഭി: ഗുരൂണാം പരുഷാ ക്ഷരാഭി: തിരസ്ക്രുതാ യാന്തി നാരാ:മഹത്വം" ഗുരുജനങ്ങളുടെ പരുഷ വാക്കുകളാല്‍ പീഡിതരായി മനുഷ്യര്‍ മഹത്വം നേടുന്നു എന്നൊരു ചൊല്ലുണ്ട്.മഹാനായ പോറ്റി പറയുന്നത് ചിലപ്പോള്‍ ചിലര്‍ക്ക് അരോചകം ആവുന്നെന്നു അദ്ദേഹം ഭയക്കുനതായും ഒരു സൂചന (ഞാന്‍ തെറ്റി ധരിച്ചതാണോ എന്നറിയില്ല) ഒരിയ്ക്കല്‍ കണ്ടു. എന്നിട്ടും ഇത്ര ബുദ്ധിമുട്ടി വ്യക്തമായി കാര്യങ്ങള്‍ പറഞ്ഞു തരുന്ന അങ്ങയെപ്പോലുള്ളവരേ അഭിവാദ്യം ചെയ്തു നമസ്കരിയ്ക്കാനുള്ള ഭാഗ്യമെങ്കിലും ഞങ്ങളെപ്പോലുള്ളവര്‍ക്ക് സിദ്ധിച്ചുവല്ലോ -"കേചിത് ധന്യാ:.......പരമാനന്ദലഹരിം" എന്നതിന്റെ ലോകികഅര്‍ത്ഥം മനസ്സിലാക്കി തന്ന പൊറ്റിയ്ക്കു നമസ്കാരംNarayanan Potti
  • Narayanan Potti ശുദ്ധാത്മാവായ അങ്ങയെ ആദ്യം നമസ്ക്കരിക്കട്ടെ..നിലത്തു അങ്ങയെ വീഴാന്‍ സമ്മതിച്ചിട്ടുവേണ്ടെ!!!!!!!!ഇങ്ങോട്ടുള്ളതൊക്കെ !!!!! അതിനു മുന്പ് ആ പാണികള്‍ എന്റെ ശിരസ്സില്‍ ഞാന്‍ എടുത്തു വെക്കും ..ബാക്കി എന്തു ചൊളണ വശമുള്ള ആളാണ് എന്നെനിക്കറിയാം !!!!!!!!!Kandanchatha Narayanan
  • Sreehari Cn C N ങ്ങ്ളൊരു വപ തന്നെ (വല്ലാത്ത പഹയൻ) 
    Vasu Diri
  • Harid Sharma K ഈ ചര്‍ച്ചയില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍ സംഗ്രഹിച് അങ്ങ് തന്നെ ഒരു ഡോക്യുമെന്റ് ആക്കി പോസ്റ്റ്‌ ചെയ്താലും Vasu Diri ചേട്ടാ . ചര്‍ച്ച മൊത്തത്തില്‍ ഡോക്യുമെന്റ് ആക്കുന്നതിലും നന്നാവുക ഒരു സംഗ്രഹം ഉണ്ടാക്കി പോസ്റ്റ്‌ ചെയ്യുന്നത് ആയിരിക്കും.
  • Palakkeezhu Narayanan Nampoothiri ഹിന്ദു മതം അധപ്പതിച്ചപ്പോള്‍ അഹിംസയില്‍ അടിസ്ഥാനമാക്കി ഉയര്‍ന്നതാണ് ബുദ്ധ മതം. ഹിന്ദു ധര്മത്തിന്റെ നല്ല കാര്യങ്ങള്‍ മാത്രം ആണ് അവര്‍ പറഞ്ഞത്. പുതിയതായി ഒന്നും പറഞ്ഞില്ല. പക്ഷെ ഒടുവില്‍ അവിടെയും ഹീനയാനം മഹായാനം വജ്രയാനം തുടങ്ങിയ സമ്പ്രദായങ്ങള്‍ വന്നു.അങ്ങനെ ബുദ്ധ മതവും അധപ്പതിച്ചു, ചരിത്രകാരന്മാര്‍ പറയുന്നത് ബുദ്ധ വിഹാരങ്ങള്‍ വേശ്യാലയങ്ങള്‍ ആയി മാറി എന്നാണു.അപ്പോള്‍ വീണ്ടും ഹിന്ദു മതത്തില്‍ ഒരു നവോദ്ധാനം ഉണ്ടായി. അവര്‍ ബുദ്ധനെ കൂടി വിഷ്ണുവിന്റെ അവതാരമായി സ്വീകരിച്ചു, കൌശലം നിറഞ്ഞ ഒരു പ്രവൃത്തി ആയിരുന്നു അത്. ബുദ്ധന്‍ വിഷ്ണുവിന്റെ അവതാരമാണെങ്കില്‍ പിന്നെ എന്ത് ബുദ്ധ മതം?അങ്ങനെ ബുദ്ധമതം നശിച്ചു. പക്ഷെ ആ കാലയളവില്‍ ഉണ്ടായ ദേവദാസി, നര ബലി ജന്തു ബലി തുടങ്ങിയ ദുഷ് കത്മങ്ങള്‍ ഒരു വിഭാഗം തുടര്‍ന്നു . നമയെക്കാള്‍ കൂടുതല്‍ വിശ്വാസം എക്കാലവും തിന്മയിലാണ് ജനങ്ങള്‍ക്ക്‌. പക്ഷെ സാമൂഹ്യ നിയമങ്ങള്‍ വന്നപ്പോള്‍ കുറെ ഒക്കെ മാറി. (ഇന്നും പലയിടങ്ങളിലും നര ബലി നടക്കുന്നില്ലേ? പാലങ്ങള്‍ നിര്‍മിക്കുമ്പോള്‍ എങ്ങനെ എങ്കിലും അപായപ്പെടുത്തി ഒരു ആളിനെ കുരുതി കൊടുക്കുന്ന സമ്പ്രദായം നിലവില്‍ ഇല്ലേ? ഏതു വന്‍ പാലം പണിയുംപോഴും ഒരാള്‍ മരിച്ചിരിക്കും ).
  • Palakkeezhu Narayanan Nampoothiri മനുസ്മൃതിയുടെ അഞ്ചാം അദ്ധ്യായവും കൂടി ഒന്ന് വായിച്ചു നോക്കുക.
  • Vasu Diri ഭാഗവതത്തിലും പശ്വാലംഭനം പറയുന്നുണ്ടല്ലൊ...ജഡഭരതന്‍റെ കഥയ്ക്കു ശേഷം.
  • Palakkeezhu Narayanan Nampoothiri കുറച്ചു കൂടി പഴയത് പറഞ്ഞു എന്നേ ഉള്ളൂ വാസൂ.
  • Vasu Diri നരബലി പോലുള്ള ആചാരങ്ങള്ക്ക് ശാസ്ത്രീയമായ അടിസ്ഥാനം പുരാണങ്ങളിലും വേദങ്ങളിലും ഉണ്ടെന്ന് ചുരുക്കം.......
  • Palakkeezhu Narayanan Nampoothiri അങ്ങനെ ഒക്കെ തുറന്നു പറയാന്‍ കഴിയുമോ?എല്ലാരും കൂടി ആക്രമിക്കും. ജിഹാദ് നടക്കും.
  • Vasu Diri തുറന്ന് പറയണ്ട ആവശ്യവും വന്നിട്ടില്ല. ഇത് ചര്‍ച്ചയല്ലേ... വിളംബരം ഒന്നും അല്ലല്ലൊ. പഴയകാലത്ത് യുദ്ധം ഒക്കെ സാധാരണം ആയിരുന്നു. ശത്രുവിനെ വധിക്കുക എന്നത് ക്ഷത്രിയരുടെ സാമാന്യ ധര്മവും.. ഹിന്ദുക്കളില് എല്ലാ അബ്രാഹ്മണവിഭാഗങ്ങളും ജന്തുഹിംസ ചെയ്തിരുന്നു. അഹിംസ ആചരിച്ചിരുന്നത് ഒരു ചെറിയ വിഭാഗം മാത്രം. ഇന്നു പറയുന്നതോ അഹിംസ ഹിന്ദു ധര്‍മ്മം എന്നും... എന്തൊരു ജാട.. എന്തൊരു ദുരഭിമാനം...
  • Palakkeezhu Narayanan Nampoothiri ന ബ്രൂയാത് സത്യം അപ്രിയം . അഹിംസാ പരമോ ധര്‍മ്മ: എന്ന് പറഞ്ഞത് അസുര ഗുരു ആയാ ശുക്രാചാര്യര്‍ ആണ്, ബ്രഹസ്പതിയോ മനുവോ അല്ല!
  • Praveen Puttillam brhmanarku mamsham kazikan agrham thonniyal arippodi sarkara chrthu ennail moopichu kazikam ennu manu paraunnu sariyano???arum thallan varrth ente samshayamanu
  • Narayanan Potti ഇനി പറയുന്നതു സാധാരണക്കാര്‍ വായിക്കരുത്!!!:O:)..
    യദാ ഖലു പുരോദാശാസ്യ ഇഷ്ടാവസ്ഥ ..പിഷ്ടാനാംസൂക്ഷ്മ ത്വാദ്...സംയപനാര്‍ ഥ അപആനയതി ...സംയവനാ വസ്ഥായാം മാംസ ദാധൂത്പത്തി.....അനന്തരം ലൌകികാ സ്ഥി സാദൃശ്യെന ...കഠിനം ...ധാതു മജ്ജാ സ്ഥാപയ തി ..അപക്രാന്ത മേദാ സദൃശ മേധാഹൈ തേ പശവ :-----പിഷ്ടം -ധാന്യത്തിന്റെ പൊടി വെള്ളവുമായി ചേരുന്‍പോള്‍ ലൌകികമായ ലൊമം ചര്‍മം മാംസം അസ്ഥി മജ്ജാ മേധാ തുടങ്ങിയപൂരോദാശമുണ്ടാകുന്‍പോള്‍
    ഉണ്ടാകുന്നു എന്നു ശുക്ല.യ.ഭാ .ത്തില്‍ പറയുന്നു
    മാംസം =മന്യതെ ജ്നായതേനെന തത് മാംസം --എന്നു പാണിനിയും വ്യക്തമായി പറഞ്ഞിരിക്കുന്നു ..വെള്ളം അരിപ്പൊടിയുമായി ചേര്‍ന്ന് പുഷ്ടി പ്രാപിച്ചു പുതിയ ഒന്നുണ്ടാകുണ്‍ ന്നതുപോലെ ജ്നാന ത്തെ മാനിച്ചു ഹൃദയദ്രവീകരണം എന്ന അനുഭൂതിയു മായി ചേരുന്‍പോള്‍ പുതിയ അറിവുണ്ടാകുന്നു അതിനെ മാംസം എന്നു വിളിക്കുന്നു ..മാംസത്തിന്റെ ഒന്നാ മത്തെ അര്ത്ഥം ജ്നാനപരം പിന്നീടേ ജന്തു പ്രതീകങ്ങള്‍ക്ക് സ്ഥാനമുള്ളൂ
    പാണിനി വ്യക്തമായി പറഞ്ഞിരിക്കുന്നു "പശ്യതി സര്‍വമിത് പശു :"
    കാണാന്‍ കഴിയുണ് വിലപ്പെട്ട അറിവാന് പശ് എന്നതാണു ആദ്ധ്യാത്മിക അര്ത്ഥം --"അസൌ വാ ആദിത്യ പശ്യത :"ആഗ്നേയ :പശവ :..പശാവോ വൈ സവിതാ:-----വായ് പ്രാനേ വൈ പശവ :എന്നെല്ലാം ശ്രുതി പറയുന്പോള്‍ ---പശുജ്നാനപരമായതാണെന്ന് :-വ്യക്തമാകുന്നു --പ്രാണം വൈ സ്വാഹാ കൃതയ ആത്മാ വപാ "--"യജമാന ദേവത്യാ വൈ വപാ "----"ശുക്ലാ വപാ ----അഹീമ്ശി ഹ വാ ആത്മാ യാജ്നസ്യ ---ജീവമ് വൈ ദേവാന്നാം ഹവിരാമൃത മ മൃതാ നാം---:അക്ത ഔം ഹി ഹവി;(അക്തം-ദീപ്യത്തീ ജഘതി -പാണിനി)
    എന്നെശ്രുതി വചനങ്ങളും വപ ..മാംസം ..പുരോദാശം..ഹവിസ്സ് .
    എന്നതെല്ലാം ചിന്താ പ്രക്രിയയുടെ സം ജ്ന കളാണെന്ന് കാണാം .
    "പശു യാജ്നേ ഷു ഐന്ദ്രാഗ്ന പ്രകൃതികേ --ശൂലെ പശു ഹൃദയം പ്രോതമ് ഭവതി ----ഇന്ദ്രിയങ്ങളും ജ്നനവും തമ്മിലുള്ള വടംവലിയില്‍ പ്രധാന്‍ മായമര്‍മം ശൂലത്തിലെന്നപോലെ കുത്തിയെടുത്താല്‍ മറ്റുഭാഗങ്ങള്‍ നഷ്ടപ്പെട്ടാലും പാപം കുറയും ദോഷം കുറയും-അത് പ്രായശ്ചിത്തം
    യദിസഞ്പന കാലേ പശു വാശ്യെത (ശബ്ദം ശ്രവിക്കുക ഗന്ധം ശ്വസിക്കുക )മുതലായ ഏകാഗ്രതയെ ഹനിക്കുന്ന നിമിത്തങ്ങള്‍ ഉണ്ടായാല്‍ "യത് പശൂര്‍ മായും ....(തൈ യ വേ ) എന്ന മന്ത്രം കൊണ്ട് പ്രായശ്ചിത്തം ചെയ്യുന്നു "ദോ ഷ നിര്‍ഘാതാര്‍ ത്ഥം--പ്രായ് പാപം വിജാനീയാല്‍.ചിത്തം തസ്യ നിഷ് കൃതി :"-തദര്‍ത്താ ചിത്തി ജ്നാനമ് പ്രായചശ്ചിത്തി
    ഉപാകൃത: പ ശു :യദി മൂത്രം കൂര്‍യാല്‍ "യാദസ്യ പാരെ രാജസ .."------യാസ്മാദ് ഭിഷാ മൂത്രകൃഥാ:----ക ഇദമ സ്ഥസ്മൈ മ കസ്മൈനമസ്തസ്മൈ ..സ്വാഹാ എന്നത് കൊണ്ടും പ്രായശ്ചിത്തം
    പൂജയ്ക്കിട യില്‍ മൂ ത്ര ശങ്ക വന്നാല്‍ "ആംഭസ്യ പാരെ..."നമ്പൂതിരിമാര്‍ ജപിക്കറുണ്ട്
    ഒരു പ്രവര്‍ത്തി ചെയ്യുന്പോള്‍ ഏകാഗ്രതയ്ക്ക് ഭംഗം വന്നാല്‍ മേലില്‍ അതുണ്ടാകാതിരിക്കാനും ഉണ്ടായതിന്റെ ദോഷം മാറാനുള്ള ജാഗ്രത ഉണ്ടാകാനുമുള്ള തത്വങ്ങള്‍ ഈ മന്ത്രങ്ങളിലും പ്രവര്‍ത്തിയിലും അടങ്ങിയിരിക്കുന്നു .ഇതിന്റെ തത്വ ഗ്രഹണം മണ്‍സ്സിനെയും ചിന്താ പ്രക്രിയയെയും ശക്തി പ്പെടുത്തും @Sreedas Kadaloor
    July 31 at 2:35pm · Edited · Like · 5
  • Vasu Diri ആധികാരികഗ്രന്ഥങ്ങള് തേടിപ്പിടിച്ചു സൂക്ഷ്മാംശം ജിജ്ഞാസുക്കള്ക്ക് ഉപകാരപ്രദമാം വിധം വ്യാഖ്യാനിച്ചു പ്രകാശിപ്പിച്ചതിന് ശ്രീ നാരായണന് പോറ്റിസാറിനോട് ഒരു തവണ കൂടി നന്ദി പറഞ്ഞു കൊള്ളുന്നു.
  • Prasanth Mathoor നല്ല പോസ്റ്റ്‌ ..ഒരു പാടു വിവരങ്ങള്‍ കിട്ടി...
  • Kandanchatha Narayanan സേതുബന്ധനതിന്നു "അണ്ണാറക്കണ്ണനും തന്നാലായത്" ചെയ്തപോലെ യോ അതോ അധികം ആരും വിളംബിയ്ക്കില്ലെങ്കിലും ഉപ്പു വിളംബാഞ്ഞാല്‍ സദ്യ നന്നാവില്ലെന്ന പോലെയോ ( അതും ദേശവിഡ്ഢി തന്നെ വിളമ്പണം) ആണോ ഇതാ എന്‍റെ വകയും രണ്ടു വാക്കു..വപയെന്നാല്‍ ബൂക്കാഗ്ര മാംസം ഹൃദയം ഹൃന്മേദസ്തു വപാ വസാ -മേദോസിസര്‍വഭൂതാനാം-ഹൃദയേസഥിഷു ച സ്ഥിതം, നാഭേസ്സമീപദെശേ തു ശരീരാന്തരവര്തിനീ ഹസ്തമാത്രാ പടിരൂപാ വപാം താം പരിച്ചക്ഷസേ എല്ലാ ജന്തുക്കളുടെ ഹുദയത്തിലും സ്ഥികളുടെ പുറമേ ഉള്ള ഒരു സ്നേഹവിശെഷം ആണു മേദസ്സ് അഥവാ വപ എന്നു ആണു വാചസ്പതി പരമേശ്വരമൂസ്സത് പറയുന്നത്.ചുരുക്കത്തില്‍ വപ പ്രതീകാത്മകമ് ആണു "പരോക്ഷവാദാ: ഋഷയഃ " എന്നതും കണക്കില്‍ എടുക്കണം.അപ്പോള്‍ അവര്‍ ജീവജാലങ്ങളെ വധിച്ചു വപ എടുത്തിരുന്നുവോ എന്നതൊക്കെ ഓര്‍ത്തു വിഷമിയ്ക്കാതെ മഹാനായ രാമന്‍ എര്‍ക്കര പറയാറുള്ളപോലെ അതതു കാലത്തിന്നു അനുയോജ്യംമായ ഒരു വസ്തു പ്രതീകമ് ആക്കുക. മഹര്‍ഷിമാര്‍ വപ എന്ന വാക്കുപയോഗിചിരിയ്ക്കമെങ്കിലും പ്ര്തീകാത്മകമായി എന്താണാവോ ഉപയോഗിച്ചത്? Vasu Diri Narayanan Potti
  • Narayanan Potti ഈ ചര്ച്ചക്കു നല്ല ക്രിയാത്മകമായ പ്രതികരണം.. .എല്ലാവരും ഇത് പോലെ സംഭാവന ചെയ്യ്തെങ്കിൽ ഇതുപോലുള്ള ചര്ച്ച ഫലവത്താകും Kandanchatha Narayanan
  • Vasu Diri സ്ഥൂലാര്ഥത്തെ അവലംബിച്ചുള്ള ക്രിയാകലാപങ്ങള്ക്ക് യജുര്‍വേദം പ്രാധാന്യം നല്കുന്നു. സൂക്ഷ്മാര്ഥത്തെ അവലംബിച്ചുള്ള മനനപ്രക്രിയയ്ക്ക് ആണ് ഋഗ്വേദം പ്രാധാന്യം നല്കുന്നത്. (എന്‍റെ ധാരണ ശരിയെങ്കില്‍) അതിനാല്‍ വൈദികവീക്ഷണങ്ങളില്‍ തന്നെ ഭിന്നമായ ദര്‍ശനങ്ങള് ഉണ്ടാകുന്നു. വ്യത്യസ്തമായ കാഴ്ചപ്പാടുകള്.. സംവാദത്തിലൂടെ വ്യത്യസ്തത മാറി ഐക്യഭാവം വരുന്നു. ഞങ്ങള് തെക്കര്, നിങ്ങള് വടക്കര്, ഞങ്ങള് ഋക്കര് നിങ്ങള് യജുസ്സര് തുടങ്ങിയിട്ടുള്ള ഭേദഭാവനകളും സംവാദത്തിലൂടെയേ ഇല്ലാതെ ആവുകയുള്ളൂ. അതിനാല്‍ പരമാവധി വൈദികസംവാദത്തിനായി ഈ നമ്പൂതിരി ഗ്രൂപ്പ് ഉപയുക്തമാവട്ടെ.
  • Narayanan Potti " കണ്ടന്‍ ചാത വപാ വിളംപിയേടത്ത് ..ഉപ്പ് വിളമ്പി യത് മോങ്ങാനിരുന്ന നായയുടെ തലയില്‍ തേങ്ങാ ഇട്ടത് പോലെ ആയി ,,എണീച്ചു പോകാനിരുന്ന എന്നിക്കു രുചി കൂടി ...കുറച്ച്കൂ കൂടി വപ രുചിച്ചലോ ..അ:രുതാ ത്തതാണ് എന്നാലും ഒരാസക്തി ...

    "വപാം മേദ ഇതി --മെദോ നാമ സാര ഭൂതമംഗം തദാ ആത്മനാ വാപൊച്യ തേ --സാരസ്വത സംപാദനായ വപാം മേദ : പ്രേ ഷ്യ തി ----മേദസ്സ് -മിദ് -മനസ്സിലാക്കുക --മേധാ വാ ധനം സ്തോമ് : സ്തോതരി --അറിയുക ---ആത്മാവിന്റെ സാരസ്വതമായ അറിവിനെ സംപാദിക്കുന്നത് ---:തണ്ടുലം ആങ്കൃത്യ തസ്മിന്‍ പയസി പ്ര ക്ഷീപ്തേ താള്‍ തഥൈഹി ദേവാ: പുരുഷാധിഭ്യോ പ ക്രമ്യ വ്രീഹിഷം ക്രണ്‍ ക്രാന്താ :"മേധ സാരം ദാദിരെ ആധാരയന്‍ --സംസ്കൃത ഓദനെ നിഷ്പദ്യതേ ---"അനെന വ്യഞ്ജനം --പാണിനി സൂത്രം 2-1-34 ബലകര:സാരാംശോ മേധ ശബ്ദാര്‍ ഥ : സ്പ ഷ്ട മന്യല്‍ --ദൃഡീകരിക്കുന്ന അറിവുകളുടെ സാരാംശം ... മേധ ബല... കരമായ ഓര്‍മശക്തി ---"മെദോ വൈ മേധ "---ശുക്ല .യ വേ -മെധോ വാ ആജ്യം (തൈ .യ വേ.)--സര്‍വേഷാം വാ ഏഷ പശൂന്നാം മേധാ :----വ്രീഹി കണവും ഒഷ്ധി രസ്മായ പയസ്സും ജലവും ചേരുമ്പോള്‍ ഉണ്ടാകുന്ന "വപ "എന്ന "മേദസ്സ്" ധാരണാ ശക്തി ഉണ്ടാക്കുന്ന "മേധാ"യെ പുഷ്ടി പ്പെടുത്തുന്ന ഔഷധമാണെന്നും ശക്തി പകരുന്ന ആശ യങ്ങള്‍ മനസ്സില്‍ ല്‍ ലയിച്ചു ദൃഡീകരിക്കുമ്പോള്‍ "മേദ" ആദ്ധ്യാത്മികമായ് "മെധാ" ശക്തി വളര്ത്തുന്നു എന്നു വേദവും ശ്രുതിയും യാഗവും ഉദ്ഘോഷിക്കുന്നുKandanchatha Narayanan
  • Krishnan Thottam aalkahol lavalesamilla somayil ennathaanu sathyam.science paranjathaane.
  • Sreedas Kadaloor Krishnan ഏട്ടാ.. കൂടുതൽ അറിവുകൾ പങ്ക് വെക്കണം എന്നു അഭ്യർഥിക്കുന്നു.. പശൂനു സാമവേദിക്ക് വപാസാമം മാത്രേ ഭാരം ഉള്ളൂ ച്ചാലും അവസാനം പറഞ്ഞ വിഷയം ഒഴിവാക്കാൻ പറ്റില്ലല്ലോ.. ഉത്ഗാതാര ഉപഹ്വയധ്വം..
    July 31 at 9:19pm · Edited · Like · 1
  • Narayanan Potti ഒറ്റയാനെപ്പോലെ ഇതുവരെ മറഞ്ഞു നിന്നിരുന്ന കൃഷന്‍ തോട്ടം ഇതാകൊന്‍പ് കുലുക്കി വരുന്നു !!!!!!! ഓടിക്കോ !!!!!!Sreedas Kadaloor
  • Narayanan Potti ////നരബലി പോലുള്ള ആചാരങ്ങള്ക്ക് ശാസ്ത്രീയമായ അടിസ്ഥാനം പുരാണങ്ങളിലും വേദങ്ങളിലും ഉണ്ടെന്ന് ചുരുക്കം////// ഒരിക്കലുമില്ല ......വേദത്തിലെ പുരുഷ മേധം മനുഷ്യനെ കൊന്നു ഹോമിക്കലല്ല ..പുരം=ശരീരം..ശരീരത്തില്‍ വസിക്കുന്ന ഈശന്‍ =ആത്മാവ് --മേധം ==ധാരണാ ഉണ്ടാക്കുന്ന കര്‍മം --ആത്മജ്ഞാനം സംപാതിക്കാനുള്ള യജ്ഞം =പുരുഷമേധം --അശ്വമേധം ഈ വിശ്വം മുശുവാന്‍ നിറഞ്ഞു നില്‍ക്കുന്ന ശക്തി യേ ക്കുറിച്ചുള്ള ധാരണ ഉണ്ടാക്കാനുള്ള കര്‍മം .ബാക്കിയുള്ള ദുരാചാരങ്ങളെല്ലാം ആസുരികമായ രാക്ഷസന്മാരുടെ നടപടികള്‍Vasu Diri
  • Tp Nishant "vapa" ye kuricch ithrayadhikam vivaranangal nalkiya ella 'vapa'(valiya pandithar) kkum nandi
  • Kandanchatha Narayanan Narayanan Potti prof. Campbell പറയാറുണ്ട്‌ A young child of ten years will never be able to understand why"Martin Luther King" said that " I HAVE A DREAM"കാരണം Dream എന്ന വാക്കിന്നു കുട്ടി യ്ക്കു മനസ്സിലാവുന്നതും വിചാരിയ്ക്കാന്‍ പറ്റുന്നതും ആയ അര്‍ത്ഥം അല്ല U.S.A (which could happen those days only in his dreams)where Whites and blacks would live together on one street with no discrimination എന്നതായിരുന്നെന്നു പറഞ്ഞുകൊടുതാലും മനസ്സിലാവണം എന്നില്ല " കുടം കമിഴ്ത്തിവച്ച് എത്ര കാലം വെള്ളം ഒഴിച്ചാലും കുടം നിറയില്ല."അവസരരഹിതാ വാണി ഗുണഗണസഹിതാ ന ശോഭതെ പുംസാം" എന്നു അറിയായ്കയല്ല. എങ്കിലും ............അങ്ങയോടല്ലേ തെറ്റിധരിയ്ക്കില്ലെന്നു വിശ്വസിയ്ക്കുന്നു.
  • Pramod Nampoothiri വപ എന്നത് വേദത്തിൽ ഒരു ആശയം ആണെന്നും ഓരോ കാലത്തും ആ സമയത്തുള്ള ആളുകൾ അതിനു ആ കാലത്തേ സാമൂഹിക നിലവാരത്തിനു ചേർന്ന ഒരു പ്രതി രൂപം ഉപയോഗിച്ചു (ജീവ ജലങ്ങളെ വധിച്ചോ അല്ലാതെയോ ) എന്നും മനസിലകാമോ ? (ഓരോ കലഖട്ടതിലും ഉള്ള സാമൂഹിക നിലവാരം ആകാമല്ലോ ആ സമയത്തുള്ള ആചാരങ്ങളെയും കല കായിക വിനോദങ്ങളെയും നിർണയിചിട്ടുണ്ടാകുക )
  • Vijaykiran S Mullatharamadom Soopr.......discssn.....lyk it
  • Vasu Diri പണ്ഡിതന്മാരും ചിന്തകരും ആയിട്ടുള്ള ആളുകള്‍ ഭൂകമ്പം ഉണ്ടായാലും മിണ്ടാതെ ഇരിക്കും. ആര് എന്ത് ആക്ഷേപിച്ചാലും അതൊന്നും തങ്ങളെ ബാധിക്കുക ഇല്ലെന്ന ഉത്തമവിശ്വാസം കൊണ്ടായിരിക്കാം. ഇങ്ങനെയുള്ള അതിസംയമനം മൂലം നമ്മള് വിശ്വസിക്കുന്ന തത്ത്വസംഹിതകളുടെ മേല്‍ വിപരീതപ്രചരാണങ്ങള് പതിനായിരക്കണക്കിന് മടങ്ങ് സര്‍ക്കുലേഷനുകള് ചെലവാകുന്നു. ബ്രാഹ്മണ്യത്തിന്‍റെ അന്തസ്സു തകര്‍ക്കുന്ന എല്ലാ പ്രസ്ഥാനങ്ങളെയും യുക്തികൊണ്ടു നേരിടാനുള്ള ഇച്ഛാശക്തി നമുക്ക് ഉണ്ടായാല് ഈശ്വരാനുഗ്രഹവും അക്കാര്യത്തില് ലഭിക്കുമെന്നാണ് എനിക്ക് അനുഭവപ്പെടുന്നത്. ഈ ചര്ച്ചയെ പരിപോഷിപ്പിച്ച ശ്രീദാസ്, കണ്ടഞ്ചാത നാരാണേട്ടന് എന്നിവരോടും എന്‍റെ നന്ദിയും ആദരവും അറിയിക്കുന്നു. തോട്ടം കൃഷ്ണേട്ടന്റെ സാന്നിദ്ധ്യം ഈ തീ കെടാതെ ഇരിക്കാനുള്ള ഒരു ഊത്ത് ആയിട്ട് തോന്നി.. ഞാന് എന്തായാലും ഊതുന്നില്ല. 
  • Hari Panavoor ഒരു തരത്തിലും പ്രൊഡക്റ്റീവ് അല്ലാത്ത ഇങ്ങിനെ ഉള്ള ചർച്ചകളെ കൊണ്ട് ഗ്രൂപ്പ് നിറക്കരുത് എന്നും പുതിയ അഡ്മിൻ ആളുകളോട് അഭ്യർഥിക്കുന്നു..... 
  • Kandanchatha Narayanan Hari Panavoorഒരു സദ്യക്ക് ഉണ്ടാക്കുന്ന എല്ലാ വിഭവങ്ങളും എല്ലാവര്ക്കും ഇഷ്ടം ആവണം എന്നില്ലലോ.Nonproductive എന്നൊക്കെ പറയണോ? You have the freedom of not reading or even not taking part or even commenting that you do not find any value for this type of discussion. But taking the next step requesting the administrators to prevent or even limit this type of discussion( since it is non-productive) is a sad comment. Wonder what harm have this discussion done to you?
  • Govindan Perumbaillam foreign and indian scientists are making research in this field so hari panavoor it is best keep silence "still that old frog is in the well itself"
  • Harid Sharma K മറ്റു പല വിഷയങ്ങളുടെ കൂടെ 'പാരമ്പര്യ വിജ്ഞാനവും ' വേണം ഗ്രൂപ്പില്‍ എന്നാണ് എന്റെ അഭിപ്രായം... അത്തരം പോസ്റ്റുകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നവര്‍ അത് ചെയ്യട്ടെ , അല്ലാത്തവര്‍ അല്ലാത്ത വിഷയങ്ങള്‍ കൈകാര്യം ചെയ്യട്ടെ , ആളുകളും താത്പ്പര്യവും ആവശ്യവും അനുസരിച്ച് പോസ്റ്റുകളില്‍ ഇടപെടട്ടെ 
  • Vasu Diri നോണ് പ്രോഡക്ടീവ് എന്ന ആക്ഷേപം അതീവ ദുര്ബലം ആയിരിക്കുന്നു. നാരായണേട്ടന്റെ കമന്റു കൊണ്ടു തന്നെ ആ ശ്രമം പാഴായിരിക്കുന്നു. ഈ ചര്ച്ച ഏറ്റവും പ്രോഡക്ടീവ് ആയിട്ടുള്ളതാണ് എന്ന് പറയാനാഗ്രഹിക്കുന്നു. ശ്രീ ഹരി പനാവൂര്‍. ഇതുവരെ ഇല്ലാതെ ഇരുന്ന ഒരു ഹാര്മണി ഇതിലൂടെ ഉണ്ടായിരിക്കുന്നു. അത് ഞാന് നേരിട്ട് അനുഭവിച്ച് അറിയുന്നു. ചര്ച്ചയെ ഫോളോ ചെയ്യാന് കഴിവുള്ള വേറെ ചില വ്യക്തികളും അത് കമന്റുകളിലൂടെ സൂചിപ്പിച്ചിരിക്കുന്നു. അങ്ങയുടെ അസഹിഷ്ണുത ഒരു പരിധിവരെ മനസ്സിലാക്കുന്നു. വൈദികചിന്തകള്ക്ക് ഒരു തരത്തിലും ഉപരോധം സൃഷ്ടിക്കാനാഗ്രഹിക്കുന്നില്ല. എന്തായാലും കമന്റ് ഒരു പ്രോത്സാഹനം ആയി സ്വീകരിച്ചിരിക്കുന്നു. ചര്ച്ചയില് ഭാഗഭാക്ക് ആയിതിനു നന്ദി.
  • Tp Nishant Non productive ennu thangale sambandhicchu ...............ivide orupadu perkk (njaanulppade) arivillatha oru sangathiyaanu...ippol vaaycchu manassilakkan pattiyath...and I agreed to the opinion of sree Kandanchatha Narayanan . Ellaavareyum orupole thrupthippeduthaan pattilla
  • Tp Nishant Facebookil etho chila konthanmar veruthe oru viddivesham kettiyitt photo post cheythaal....athinokke aayirathil param likesum comments um ......ithu polulla vivaramulla post vannaal aarum mind cheyyukayo onnumilla..........
  • Sreedas Kadaloor I like to add one file regarding the research study of soma.. അതും ഇതിന്റെ ഒരു വിഷയം ആണല്ലോ.. ,unfortunately not seeing the option for uploading of file..won't it possible through mobile ?
  • Harid Sharma K മൊബൈല്‍ വഴി സാധിക്കില്ല (ഞാന്‍ നോക്കിയിട്ട് സാധിച്ചിരുന്നില്ല , ഇനി അതിനു എന്തെങ്കിലും മാര്‍ഗം ഉണ്ടോ എന്ന് അറിയില്ല )
  • Narayanan Potti ഇത് പ്രൊഡക്റ്റീവ് ചര്ച്ച അല്ലെങ്കിൽ ഒരു മാതൃക എന്നെങ്കിലും നടന്നത് കാണിച്ചു തരാമോ ..പലര്ക്കും ഇഷ്ടപ്പെടില്ല എന്ന് തോന്നിയതുകൊണ്ടാണ് സാധാരണക്കാർ ഇത് വായിക്കല്ല് എന്നൊക്കെ ഞാൻ ഒരു കമന്റിൽ ഇട്ടത്.ഒരു മാതൃകാ ചര്ച്ച അല്ലെങ്കിൽ നടത്തി ക്കാണിച്ചാൽ ഉപകാരമായിരുന്നു .പനവൂർ തെറ്റിദ്ധ രിക്കരുതെന്നു അപേക്ഷിക്കുന്നു@Hari Panavoor
  • Jayakumar Namboodiri കൌള സമ്പ്രദായം പഞ്ച മകാര വിധി പറയുമ്പോള്‍ ഭാരതീയ ചിന്താ ധാരകളുടെ വൈവിധ്യം അല്ലെ ഇതൊക്കെ. ഇനി മാംസം എന്ന് നിഷിദ്ധം ആയി എന്നത് കൂടി ചിന്തിക്കണ്ടേ . മാംസം നിയത്രണം വന്നത് സ്മ്രിതികളിലൂടെ അല്ലെ?
  • Vasu Diri It is difficult to exercise our traditional mind set in public. That is why it is rusting out of misuse. This refreshment has given enough pleasure and retained good hopes. No wind or rain can attack us as long as we are determined.
  • Jayakumar Namboodiri മനുസ്മ്രിതിയില്‍ അവകീര്ണിപ്രായച്ചിത്തം കാണാം. ബ്രഹ്മ ചാരി സ്ത്രീ സംയോഗം ചെയ്‌താല്‍ അവനെ അവകീര്ണി എന്ന് പറയുന്നു. പ്രായ്ച്ചിത്തം ""അവകീര്‍ണിതുകാണേണ ഗര്‍ദ ഭേന ചതുഷ്പഥേ പാക യജ്ഞ വിധാനേന യജ്നെതനിര്യതിം നിശി " അവകീര്‍ണിയായവന്‍ ഒറ്റകണ്ണ്‍ ഉള്ള കഴുതയുടെ വപ കൊണ്ട് നാലു വഴി കൂടുന്നിടത്ത്‌ ഹോമം ചെയ്യണം .


  • Narayanan Potti /ഭാരതീയ ചിന്താ ധാരകളുടെ വൈവിധ്യം//// ഇങ്ങനുള്ള വൈ വിദ്ധ്യങ്ങള്‍ പലതും ദുരാചാരമായി കണ്ടു ശങ്കരാചാര്യര്‍ നിര്‍ത്തല്‍ ചെയ്തു പക്ഷേ യാഗത്തില്‍ ഒരു പ്രത്യേക ധാരയെ എതിര്‍ത്തുപറഞ്ഞില്ല ..എതിര്‍ത്താല്‍ മറ്റ് പിഷ്ട സ ബ്രദായം ശ്രൌതത്തില്‍ ദുര്‍ബലമായിരുന്ന അവസ്ഥയില്‍ ശ്രൌതം നശിക്കുമെന്ന് കണ്ടിട്ടും അവരുടെ സഹസ്രാബ്ദമായുള്ള പാരംപര്യത്തെ ക്കണ്ടി ട്ടു മായിരിക്കണം ..മാംസം നിയന്ത്രണം കൃതയുഗം ത്തിന് മുന്പ് മുതല്‍ ത്രെധാ യുഗത്തിന്റെ ആദ്യ് ഘട്ടം വരെ ആയിരുന്നു.

    ഗര്‍ദ്ദഭം --ശ്വേത കൌമുദേ --മനസ്സില്‍ ശ്വേതം -വെളിച്ചം ഉണ്ടാകുക ..ഗര്‍ദ്ദ യതി ശബ്ദ കരോയിതി ഗര്‍ദ്ദഭ :ഖരോ വാ എന്നെ ഉള്ളൂ --സാന്നിധ്യവും ആവശ്യവും എപ്പോഴും കരഞ്ഞറിയിക്കുന്നതുകൊണ്ടു ആ ജന്തുവിന് ഗര്‍ദ്ദഭം എന്നു പേര്‍. --തത്മാസ് -ഗര്‍ദ്ദഭ :dവീരേതാ വാജീ -ഐതരം -ഗര്‍ദ്ദഭ :സമഭ വതസ്നാദ്യ ത്ര പാംശൂലം ഭവതി ---ഗര്‍ദ്ദഭം പാപമോചനം ഉണ്ടാക്കുന്നു എന്നു പറഞ്ഞാല്‍ .അവ്യക്തത മൂലം പാപം ചെയ്യ്താവനു അറിവ് ഉണ്ടാകുന്‍പോള്‍ പാപക്ഷയം വരുന്നൂ എന്നല്ലേ ..അല്ലാതെ ഈ ബുദ്ധിയില്ലാത്ത ജന്തു അറിവ് തരുമെന്നു വേദം പറയുമോ ??? ഗര്‍ദ ഭ : -ഗദംഭേ --ഗദ്--ഗദതി -അഗാദീഇല്‍=വ്യക്തമായി പറയുക എന്നര്‍ത്ഥം .തെറ്റും ശരിയും വ്യക്ത മാകാത്തത് ത ന്നെ യാണ് പാപ കര്‍മ്മങ്ങള്‍ക്ക് കാരണം --"തദന്നം വിത്വാ ലബ്ധ്വാ യദ് ഗര്‍ദ്ദല്‍ ശബ്ദ കാരൊതു--ഗര്ദ്ദ ശബ്ദെ ഇതി ധാതു -എന്നു-സാമം--അന്നം വൈ സര്‍വ ഭൂതേഷാ മാത്മാ --അന്നം വൈ ചന്ദ്രമാ -യ .വേ അന്നം പശവ:,.... വപാ എന്നിവയുടെ അര്ത്ഥം നേരത്തെയുള്ളകമെന്റില്‍ കൊടുത്തിട്ടുണ്ട് --ഇനി പറയൂ വപാഗര്‍ദ്ദ ഭം എന്നു പറഞ്ഞാല്‍ ജ്നാന സംബന്ധി ആയ അര്‍ഥവുമില്ലേ ..ഋഷി അതും ഉദ്ദേ.... ശിച്ചിട്ടില്ലേ ---@Jayakumar Namboothiri
  • Narayanan Potti The people who are not having interest in rituals can freely put their post here nobody is opposing them..i too do put sch posts...if some people are keeping mum.then people who put their other ideas here are not responsible ..it is mu humble opinion.forgive me if it hurts you....@Hari Hari Panavoor
  • Narayanan Potti Oh that s the point sorry ..let the admin be able to post diverse things to avoid monotony and boredom of seeing the same subject always.It is the admins duty to serve the menu with different curries ...eppozhum ee chatha thinte pole olanum inchi kkariyum mezhukkupurattium maathramaayaalum pattillallo (see i got ur point :i am always afraid of writing my nonsense ideas here ,a misunderstanding came out of my remorse....sorry to all tagged also ..Hari panavur is a pleasant personality that is my opinion always
  • Kandanchatha Narayanan Hari Panavoor Narayanan Potti There is no doubt presently or even before whether sree hari Panavoor is a pleasant personality or not. The issue was about "productive" and the way I understood it .Then he was kind enough to differentiate between productivity and usefulness.W ith a bit of impoliteness I would say that I did not realize that"ധാതൂനാം അനെകാര്‍ഥത്വം"is applicable to English language also. There was no intention of advice or even suggestion by me of what he should do in this instance. Once before Hari puttillam had also mentioned that "കണ്ടാഞ്ചാത യുടെ ഉപദേശം ഒന്നും വേണ്ട"എന്നു. കൂടുതല്‍ ശ്രധിച്ചുകൊള്ളാമെന്നു അന്ന് ഞാന്‍ പറഞ്ഞിരുന്നെകിലും ഒരിയ്ക്കല്‍ കൂടി കയ്യബദ്ധം പറ്റി.കണ്ടാല്‍ പഠിചില്ലെന്നു മാത്രമല്ല കൊണ്ടിട്ടും വെശായില്ല്യ.ഇനി ഉണ്ടായാല്‍ വിളിച്ചുചോല്ലി പ്രയശ്ചിത്തിനും. കൃഛ്റം ദാനത്തിനും ആളെ കിട്ടിക്കൊള്ളണ മെന്നും ഇല്ല്യ അതുകൊണ്ട് "വാഗര്‍ഥാവിവ....... എന്ന കാളിദാസശ്ലോകത്തിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ സഹായിച്ചതിന്നു രണ്ടു ഹരിമാരോടും ഈ സമയങ്ങളില്‍ ചക്രവ്യൂഹം ഉണ്ടാക്കി എന്നെ രക്ഷിച്ച എല്ലാവരോടും നന്ദി പറഞ്ഞും എല്ലാഅര്‍ത്ഥത്തിലും non-productive ആയ ഈ discussionനു "വിരാമസ്താവല്‍" പറയാന്‍ അനുവദിയ്ക്കണംഇപ്പോള്‍തന്നെ ഈ discussion മാന്യതയുടെ വരമ്പ് ലങ്ഘിച്ചുവോ എന്ന ഭയം ഉണ്ടു താനും.

  • Kandanchatha Narayanan There are plenty of examples for this type of situation. Dr Wendy Doniger The famous Indologist from Chicago university has translated the word "മണ്ഡലം" (ten mandalams of Rg veda) into" TEN CIRCLES" When simply asked about the improper translation, her answer was Does the word Mandalam have a meaning "circle"? Of course no one can deny that Mandalam has a meaning "circle" and is used in the Budhist literature in that way. but for Rg vedam it would have been better if she had used "collection" or even Volume in brackets. but she would not .That is the problem. .
  • Kandanchatha Narayanan Hari Panavoor നമുക്കു രണ്ടുപേര്‍ക്കും ഉണ്ടായ കൈതെറ്റിന്നു ഗുരുവായൂരപ്പനോട് ക്ഷമ യാചിച്ചു നമസ്കരിയ്ക്കാം.
  • Pramod Nampoothiri അഡ്മിൻ ഇനോട് കാര്യങ്ങൾ suggest ചെയ്യുമ്പോൾ, അത് മറ്റുള്ളവരെ ഏതെങ്കിലും തരത്തില വേദനിപികുന്നതാണ് എങ്കിൽ അവര്ക് പ്രൈവറ്റ് ആയി മെസ്സേജ് ചെയ്യുന്നതായിരുന്നു നല്ലത് എന്ന് തോന്നുന്നു..."ഒരു തരത്തിലും പ്രൊഡക്റ്റീവ് അല്ലാത്ത ഇങ്ങിനെ ഉള്ള ചർച്ചകളെ " (ഏകദേശം 24 കമന്റ്സ് ആയി) എന്നൊക്കെ ഈ ചര്ച്ചയുടെ ഇടയിൽ ഇടാതെ തന്നെ ഇതേ ആശയം ന്യൂ അഡ്മിൻ ഇനോട് പറയാൻ മാർഗങ്ങൾ ഉണ്ടായിരുന്നു . അങ്ങനെ ആയിരുന്നെങ്കിൽ ഒട്ടും productive അല്ലാത്ത കുറെ സംഭാഷണങ്ങളും ആശയ കുഴപ്പങ്ങളും ഈ ചർച്ചയിൽ ഉണ്ടാകില്ലായിരുന്നു. productivity കൂടാൻ ഉദേശിച്ച കമന്റ്‌ തന്നെ productive അല്ലാത്ത ചർച്ചകൾക് വഴി വെച്ചു എന്നത് ഒരു തമാശയായി തോന്നുന്നു .
  • Vasu Diri വൈകാരികമായ ചര്ച്ചകളാണ് ഫേസ് ബുക്കില്‍ 99.9 ശതമാനവും നിറഞ്ഞു നില്‍ക്കുന്നത്. ഹായ് മഴ.. എന്തു രസം... ഉടനെ വരുന്നു ലൈക്കുകള്.. കമന്‍റുകള്‍... സെക്കന്‍റ് റീഡിങ്ങിന് പറ്റിയ യാതൊന്നും ഇല്ലാത്ത ചരടുകളും ചരടുവലികളുമാണ് ഫേസ് ബുക്കിന്‍റെ തന്നെ ഫേസ് വികലമാക്കുന്നത്. വൈചാരികവും സൈദ്ധാന്തികവും ആയ വിഷയങ്ങള് ചര്ച്ച ചെയ്യുമ്പോള് അതില് താല്പര്യം ഇല്ലാത്തവര് ദയവായി ഉപദ്രവിക്കാതെ ഇരിക്കുക. ആക്ഷേപമുണ്ടെങ്കില്‍ മെസ്സേജ് ബോക്സ് ആവും കൂടുതല് ഫലപ്രദം.
  • Kandanchatha Narayanan ഈ കുറിപ്പ് ഇംഗ്ലീഷില്‍ ആയതിനു ക്ഷമാപണം ചോദിച്ചുകൊണ്ട് തുടങ്ങട്ടെ First of all this,let me say that has nothing to do with "VAPA" but IS AN EXPLANATION ABOUT PRODUCTIVITY VS USEFULNESS. Hope I am not putting my foot in the mouth again. let us think of a shoe factory producing 100pairs of shoes per day.suppose for some reason , the section which produces right foot shoes brakes down. Of course the productivity can be assumed to be 50%.what about the useful ness? zilch. Zero. Because they can not be shipped to the market. Now assume due to some reason the factory could produce only 50 pairs of shoes. Technically productivity is again 50 %. but usefulness is still at the 100% as if 100% were produced. In any type of discussions also this is true. One sided point of view how ever productive it may be will not get the expected result. While even if not properly balanced , if a reasonable representation of all possible views can be consolidated then the discussion becomes useful. Thus it is fully understandable that that during these discussions some "not to the point -even personal comments" may take place .It will be up to the moderator to control it and make the discussion USEFULL and NOT JUST PRODUCTIVE.
  • Vasu Diri Energy and matter are the same. says Modern Science. Some ideologists are stil struck by the old ages holding pure materialism, unable to take interest in the energy dynamics or wave mechanics.
  • Narayanan Potti ///അശ്വമേധ യാഗത്തെ കുറിച്ച് ...യുക്തിവാദി സംസ്കൃത പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ഉപയോഗിച്ച് വാദിച്ചിരുന്നു.......സംസ്കൃത പദത്തിന്റെ നനാര്‍ത്ഥങ്ങളില്‍ തര്‍ജ്ജമാക്കാരന്റെ ഇഷ്ടാനുസരണം പദപ്രയോഗം നടത്തിയാല്‍ വേദ മന്ത്രങ്ങള്‍ എഴുതിയ ആള്‍ ഉദ്ദേശിച്ച അര്‍ത്ഥം ആയിരിക്കില്ല വായിക്കുന്നവര്‍ക്ക് കിട്ടുക.//// ......Puliyappadamba Vinesh
    ഞാന്‍ കൃതാര്‍ ഥ നായി... എന്റെ വാദ കോലാഹലങ്ങളില്‍ നിന്നു... ഞാന്‍ പറയാതെ തന്നെ അതിന്റെ മര്‍മ്മം കണ്ടെടുത്തു../////കുടം കമഴ്ത്തി യിട ത്തു പൊറ്റി വെ ള്ള്ം വീണ്ടും വീണ്ടും വൃഥാ ഒഴിക്കുക യാ ണു ////// എന്നു നേരത്തെ പറഞ്ഞത് തെറ്റി എന്നിപ്പോള്‍ തോന്നുന്നുണ്ടോ Kandanchatha Narayanan

  • ..
  • Pramod Nampoothiri Hari Panavoorപറഞ്ഞത് ഒട്ടും productive ആയി തോന്നി ഇല്ല ട്ടോ  Narayanan Potti... sir, "സംസ്കൃത പദത്തിന്റെ നനാര്‍ത്ഥങ്ങളില്‍ തര്‍ജ്ജമാക്കാരന്റെ ഇഷ്ടാനുസരണം പദപ്രയോഗം നടത്തിയാല്‍"-----അർഥങ്ങൾ വായിക്കുന്ന ആളുടെ മനസികവസ്താക് അനുസരിച്ചല്ലേ രൂപപെടൂ ... എനിക്ക് സംസ്കൃതം അറിയില്ല .... ... പക്ഷെ സംസ്കൃതം അറിയുന്നവര്കും ഈ മന്ത്രങ്ങൾ തെറ്റിധരികാൻ ഈ നാനാർത്ഥങ്ങൾ കാരണം ആകില്ലേ ... ഇപ്പൊ ഭഗവദ് ഗീത തന്നെ എടുത്തൽ ഓരോ രീതി കാരും അവരുടെ ആശയങ്ങള്ക് അനുസരിച് അതിനെ വ്യഖ്യനിചിരികുന്നു ... ദ്വൈതവും അദ്വൈതവും പിന്നെ അവരവരുടെ ആശയങ്ങളും ഒക്കെ അതിൽ പ്രതിഫലിച്ചു കാണുന്നു ... ശങ്കരചര്യർ മുതൽ ഓരോ മഹാന്മാരും അവരുടെ കാഴ്ച്ചപടിനനുസരിച് വ്യഖ്യനിചിരികുന്നു ... അപ്പൊ ആകെ കണ്‍ഫ്യൂഷൻ ആകുന്ന രീതി അല്ലെ ഇത് .... ഏതാ ശെരി ഏതാ തെറ്റ് എന്ന് പറയാൻ സാധാരണ മനുഷ്യര്ക്ക് പ്രയാസമല്ലേ ..


  • Pramod Nampoothiri മര്യാദകൾ... അതല്ലേ എല്ലാം ... 
  • Narayanan Potti അതാണ്‌ ഞാൻ ഇവിടെ ത്തന്നെ പലപ്പോഴും പറഞ്ഞിട്ടുള്ളത് ശ്രുതിയുടെ വ്യാഖ്യാനം ശ്രുതി യിൽ ഉള്ള ത്തിനു ഒന്നാം സ്ഥാനം കൊടുത്തു ചിന്തിക്കുക എന്ന് .നാം കുറച്ചു ബുദ്ധി മുട്ടി കണ്ടെത്തിയാൽ മതി.ഞാൻ ശ്രുതിയുടെ പിന്ബലം കാണാത്ത ഒരു ആശയവും ഇവിടെ പറഞ്ഞിട്ടില്ല ഈ വിചാരിക്കുന്ന അത്ര ബുദ്ധി മുട്ട് ഇതിനില്ല സാധാരണക്കാരിൽ സാധാരണക്കാരനായ ഞാൻ ഈവിഷ യത്തിൽ ആരെയും വെല്ലുവിളിക്കാം അഹം കാരമല്ല.ഈ വഴി പോയപ്പോൾ ഒരു സാധാരണക്കാരന് ഋഷി വചനങ്ങൾ കണ്ടുണ്ടായ സന്തോഷവും ആത്മവിശ്വാസവും കൊണ്ട് പറയുന്നതാണ് തെറ്റിദ്ധരിക്കല്ലേഎനിക്കാരുടെയും അന്ഗീകാരമോ പ്രശംസയോ ആവശ്യമില്ല .എന്റെ സ്വകാര്യമായ സന്തോഷ ത്തിൽ ആരെങ്കിലും പങ്കാളി കൾ ആകുന്നുണ്ടെങ്കിൽ കൂടുതൽ സന്തോഷം .ഇല്ലെങ്കിൽ വേണ്ട .അവരവര്ക്കവരുടെ ചിന്താഗതി Pramod Nampoothiri
  • Narayanan Potti മുകളിൽ കഴുതയെ ക്കുറി ച്ചു ഞാൻ ഒരു കമന്റിട്ടു കഴുതയായി....... /// /ഭാരതീയ ചിന്താ ധാരകളുടെ വൈവിധ്യം//// @Kandanchatha Narayanan
  • Sreekumar Mannanampatta There is another aspect in that Hari Panavoor, normally people think that " why should I like or comment on a subject which I don't know". The fact is that a simple like will increase the readability. Coming to my post (pareeksha bhavan) even the members can't help , their likes will increase the readability, somebody somewhere out there may see that like and hence the post. Ok if a discussion is going on with so many comments, we don't have to do much to promote the post and thus increase the readability as it already on the best list.
  • Tp Nishant ividippol ithinu anusaricchulla maryadakal palicchittund ennu thanneyanu ente vishwasam....Allathe pinne balitharpanam cheyyunnapolulla chadangukal pole oru vellam , moonnu poovu chandanam.....ellaam kazhinjitt kaakkaye kai kotti vilikkunna pole vilikkano ????
  • Kandanchatha Narayanan Narayanan Potti Puliyappadamba Vinesh പൊറ്റിയോടുള്ള ബഹുമാനം കൊണ്ടു മാത്രം ആണു "കമഴ്ത്തി വച്ച കുടത്തെ ഉദാഹരണം ആക്കിയത് ".കഴുതയെ.............കഴുത ആവണ്ടലോ"Dr Wendy Doniger ടെ വര്‍ക്ക്‌ഉം ആയി കുറെ ഇട പഴകിയിട്ടുണ്ട്. "മുക്കിടി കഷായം" കൈപ്പാനെങ്കിലും കര്‍ക്കടമാസത്തില്‍ കഴിയ്ക്കാരുള്ളപോലെ . അടുത്ത കാലത്ത് വലിയ കോലാഹലം ഉണ്ടാക്കിയ Wendy യെപറ്റി ഭാരതത്തില്‍ ധാരാളം പേര്‍ കേട്ടിരിയ്ക്കും. "കമഴ്ത്തി വെച്ച കുടത്തിന്റെ മകുടോദാഹരണം ആണു അവര്‍.
  • Mahesh Orozhiyam Agnisarman Interesting post. Really... ഒരുപാടു പഴയ കാര്യങ്ങൾ പുതുതായി മനസ്സിലായി 
  • Prasanth Valakkode പന്നവൂര് comment ചെയ്തത് മനസ്സിലാക്കനുള്ള ശ്രമം മാറ്റിവെച്ചു ചര്‍ച്ച തുടരൂ... അത് മനസ്സിലാക്കേണ്ടവര്‍ മനസ്സിലാക്കട്ടെ.. നമ്മളെന്തിനു എല്ലാ മഴക്കും കുട പിടിക്കണം.... അതിനല്ലേ അട്മിന്‍സ്... അവര് നോക്കട്ടെ....
  • Prasanth Valakkode Mahesh Orozhiyam Agnisarman // ഒരുപാടു പഴയ കാര്യങ്ങൾ പുതുതായി മനസ്സിലായി // എന്ത് മനസ്സിലായി..  ചുമ്മാ ഓരോന്ന് പറഞ്ഞോളും അല്ലെ  
  • Mahesh Orozhiyam Agnisarman Mr Prasanth Valakkode സർ, ഇംഗ്ലീഷ് അറിയില്ലെലും സംസ്കൃതം അറിയില്ലെലും അത്യാവശ്യം മലയാളം വായിക്കാൻ അറിയാം. അതുകൊണ്ട് തന്നെ, കാര്യങ്ങൾ കുറച്ചൊക്കെ മനസ്സിലാകുന്നു. പിന്നെ, താങ്കൾ മനസ്സിലാക്കുന്ന പോലെ ആണോ എന്ന് അറിയില്ല....  

    പിന്നെ, എനിക്ക് വായിക്കാൻ മാത്രമല്ലെ അറിയൂ. എഴുതാൻ അറിയില്ലാലോ. അതുകൊണ്ട് ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ പറ്റി കമന്റ്‌ ഇടുന്നില്ല.
  • Sreedas Kadaloor വപാസാമം കഴിഞ്ഞോ Thottam... ഉറങ്ങിപ്പോയി...
  • Narayanan Potti