Sunday, 31 December 2017

ദധിക്രാവ്ണ്ണോ അകാരിഷം

''ചിന്തിച്ചാലൊരന്തോമില്ല ചിന്തിച്ചില്ലേലൊരു കുന്തോമില്ല'''!!!!!!
വീണ്ടും വീണ്ടും ചിന്തിക്കുംപോള്‍ വീണ്ടും വീണ്ടും അടുക്കടുക്കായി അര്‍ത്ഥങ്ങളുടെ സ്വര്‍ണ്ണ ഖനി തെളിഞ്ഞു  തെളിഞ്ഞു വരുന്നു!!!!!!ദധിക്രാവ്ണ----ദധിക്രാമതി പ്രാപ്നോതി--അപ്പോള്‍ ദധിയോ?-ഇന്ദ്രിയം വൈ ദധി---ഇന്ദ്രിയ ജയം പ്രാപ്നൊതി---അകാര്ഷം--എന്നിട്ട് നാം ചെയ്യുന്ന കര്‍മ്മങ്ങളിലൂടെ ---ജിഷ്ണോരശ്വസ്യ----വേഗത്തിലുള്ള സത്കര്‍മ്മങ്ങളുടെ വ്യാപനവും വിജയവും---സുരഭിനോമുഖാകരല്‍ --സുകൃത സമൃദ്ധ്യൈ വൈ സുരഭി--അപ്രകാരം  ഇന്ദ്രിയ ജയത്തിലൂടെ അവയുടെ ശരിയായ ഉപയോഗത്തിലൂടെ ലഭിക്കുന്ന സുകൃതത്തിന്റെ സമൃദ്ധി-----ന മുഖാകരല്‍ -ഘനതിഅന്നാദികമനേനെതിമുഖം--മുഖ്യം  ഉത്തമം--പ്രവര്‍ത്തനമുഖത്തില്‍ പ്രധാനമായി തെളിഞ്ഞു വരുന്ന സത്യ ബോധം -ന ആയൂംഷി താരിഷല്‍--അസ്മാകം അയൂംഷി താരിഷല്‍-- പ്രവര്‍ദ്ധയതു--ഈയതെ പ്രാപ്യതെ യത്ത് ആയുഃ---ആ സുകൃത സമൃദ്ധി മൂലം പ്രവര്‍ത്തന പഥത്തില്‍  സത്യം പ്രാപ്യമാകട്ടെ  നല്ലവണ്ണംതെളിഞ്ഞുവരട്ടെ.വാങ്ങ്മനശ്ചക്ഷുശ്രോത്രഘ്രാണ ജിഹ്വാദി കളിലൂടെ മനസ്സിലുണ്ടാകുന്ന സംകല്പങ്ങളുടെ ശുദ്ധിക്ക് ജലം ഉപയോഗിച്ച് മുഖത്തില്‍ തളിക്കുംപോള്‍ ഇന്ദ്രിയങ്ങളുടെ സ്ഥൂലമായ ബാഹ്യ ശുദ്ധീകരണവും അവയിലൂടെ ഉണ്ടാകുന്ന സംകല്പങ്ങളുടെ  സൂക്ഷമമായ ആഭ്യന്തര ശുദ്ധീകരണവും ഉദ്ദേശിക്കുന്നു.
ഇന്ദ്രിയങ്ങളിലൂടെ നിയന്ത്രിക്കപ്പെടുന്ന മനസ്സിനെ ജയിക്കുവിനുള്ള അവയുടെ ശുദ്ധീകരണവും ശരിയായ ഉപയോഗവും നിയന്ത്രണവുമല്ലേ മനുഷ്യന്റെ വിജയത്തിനാധാരം.

No comments:

Post a Comment